ബെംഗളൂരു: നിര്‍ണായക പോരാട്ടങ്ങള്‍ക്കിടെ ന്യൂസിലന്‍ഡിന് വീണ്ടും പരിക്കിന്റെ തിരിച്ചടി. പേസ് ബൗളര്‍ മാറ്റ് ഹെന്റി പിന്മാറി. പേശിയിലെ ക്ഷതം കാരണം താരത്തിന് ലോകകപ്പ് മൊത്തത്തില്‍ നഷ്ടമാകുമെന്ന് ഉറപ്പായി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിനിടെയാണ് മാറ്റ് ഹെന്റിക്ക് പരിക്കേറ്റത്. പരിശോധനയില്‍ പേശിയില്‍ ക്ഷതമേറ്റിട്ടുണ്ടെന്ന് വ്യക്തമായതോടെ നാലാഴ്ച വിശ്രമമാണ് മെഡിക്കല്‍ സംഘം നിര്‍ദേശിച്ചത്. നവംബര്‍ 18നാണ് ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍. അതിന് മുമ്പ് താരത്തിന് ടീമില്‍ തിരിച്ചെത്താനാവില്ലെന്ന് തീര്‍ച്ചയായി. ഇതുവരെയുള്ള ഏഴ് മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റാണ് മാറ്റ് ഹെന്റി സ്വന്തമാക്കിയിട്ടുള്ളത്. താരത്തിന്റെ അഭാവത്തില്‍ കൈല്‍ ജാമിയെസണ്‍ ആയിരിക്കും ടീമില്‍ തിരിച്ചെത്തുക. ഇന്ന് പാകിസ്ഥാനെതിരായ മത്സരത്തില്‍ ജാമിയെസണ്‍ കളിക്കാനിറങ്ങും.
ലോകകപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ ന്യൂസിലന്‍ഡിന് താരങ്ങളുടെ പരിക്ക് വേട്ടയാടുന്നുണ്ട്. തുടക്കത്തിലേ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നായകന് കെയന്‍ വില്ല്യംസണ് ഉണ്ടായിരുന്നില്ല. പിന്നീട് തിരികെയെത്തിയെങ്കിലും തള്ളവിലരിന് ഏറ് കൊണ്ട് വീണ്ടും വിശ്രമത്തിലായി. പേസ് ബോളര്‍ ലോക്കീ ഫര്ഗൂസണ്, ബാറ്റര്‍ മാര്‍ക് ചാപ്മന്‍ എന്നിവരും പരിക്കേറ്റ കിവീസ് നിരയിലുള്പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: