550 വർഷത്തെ കാത്തിരിപ്പ് വരുന്ന ജനുവരിയിൽ അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തെ കുറിച്ച് പരാമർശിക്കുകയായിരുന്നു അദ്ദേഹം. ഹരിയാന സർക്കാരിന്റെ ഒൻപത് വർഷം തികയുന്നതിന്റെ ഭാഗമായി കർണാലിൽ നടന്ന മഹാസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തീർത്ഥാടകർക്ക് അയോദ്ധ്യയിലെത്തുന്നതിനായി പ്രത്യേക പദ്ധതിയും സംസ്ഥാനത്ത് ആരംഭിച്ചു. മുഖ്യമന്ത്രി തീർത്ഥ യാത്ര യോജന എന്നതാണ് ഹരിയാനയിൽ അവതരിപ്പിച്ച പുതിയ പദ്ധതി. ഈ അവസരം പരമാവധി വിനിയോഗിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഹരിയാന സർക്കാരിന്റെ അഞ്ച് പുതിയ സംരംഭങ്ങളിൽ പ്രധാനപ്പെട്ടതാണ് മുഖ്യമന്ത്രി തീർത്ഥ യാത്ര യോജന.
60 വയസ്സിന് മുകളിലുള്ളവരും 1.80 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ അംഗങ്ങൾക്ക് അയോദ്ധ്യ, വാരണാസി, തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ സന്ദർശനം നടത്തുന്നതിന് അനുവദിക്കുന്നതാണ് പദ്ധതി. ഇവരുടെ യാത്രാ ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: