ജയ്പൂര്‍: നിരോധിത സംഘടനയായ പിഎഫ്ഐയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട രണ്ടു പേരെ രാജസ്ഥാനില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. വാജിദ് അലി, മുബാറക് അലി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കോട്ട സ്വദേശികളാണ്.
ഇരുവരും മുഹമ്മദ് ആസിഫ്, സാദിഖ് സറഫ്, മുഹമ്മദ് സൊഹാലി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ജയ്പൂര്‍, കോട്ട എന്നിവിടങ്ങളില്‍ ആയുധ പരിശീലനവും ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നതായി എന്‍ഐഎ അറിയിച്ചു. ഇതില്‍ മുഹമ്മദ് ആസിഫിനെതിരെ എന്‍ഐഎ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2047 ഓടെ ഭാരതത്തില്‍ ഇസ്ലാമിക നയം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ യുവാക്കള്‍ക്ക് ഇവര്‍ ആയുധ പരിശീലനം നല്കി. കലാപം സൃഷ്ടിച്ച് കേന്ദ്ര സര്‍ക്കാരിനെ ഭരണത്തില്‍ നിന്ന് താഴെയിറക്കാനുള്ള പദ്ധതികളും ആവഷ്കരിച്ചിരുന്നു.
ആസിഫ്, സാദിഖ്, സൊഹാലി എന്നിവര്‍ പിഎഫ്ഐ അംഗങ്ങളും പരിശീലനം ലഭിച്ച കേഡര്‍മാരുമാണ്. പിഎഫ്ഐയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുകയും പൊതുജനങ്ങള്‍ക്കിടയില്‍ കലാപം സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനയില്‍ പങ്കാളികളാവുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവര്‍ യുവാക്കള്‍ക്കിടയില്‍ വര്‍ഗീയത സൃഷ്ടിച്ചു, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരിച്ചു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെന്ന വ്യാജേനയായിരുന്നു ഫണ്ട് ശേഖരണമെന്നും എന്‍ഐഎ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: