കൊച്ചി: പെട്രോളിയം മേഖലയില്‍ ജിയോസയന്റിസ്റ്റുകളുടെയും എന്‍ജിനീയര്‍മാരുടെയും സംഘടനയായ സൊസൈറ്റി ഓഫ് പെട്രോളിയം ജിയോഫിസിസ്റ്റുകളുടെ (എസ്പിജി) ദ്വിവാര്‍ഷിക സമ്മേളനവും എക്സ്പോയും കൊച്ചിയില്‍ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ ആരംഭിച്ചു.
ഒഎന്‍ജിസി എക്സ്പ്ലോറേഷന്‍ ഡയറക്ടറും എസ്പിജി-ഇന്ത്യ പേട്രണുമായ സുഷമാ റാവത്ത് ഉദ്ഘാടനം ചെയ്തു. ചെലവ്, പാരിസ്ഥിതിക സുസ്ഥിരത, വിശ്വാസ്യത എന്നിവയെ സന്തുലിതമാക്കി നൂതന സാങ്കേതികവിദ്യകളിലൂടെ ഊര്‍ജ വ്യവസായത്തെ മുന്നോട്ട് നയിക്കാനുള്ള ചര്‍ച്ചകളാണ് സമ്മേളനത്തില്‍ നടക്കുന്നതെന്ന് അവര്‍ പറഞ്ഞു. എണ്ണയുടെ സാധ്യതകള്‍ കണ്ടെത്താനുള്ള പര്യവേഷണങ്ങളില്‍ വലിയ മുന്നേറ്റങ്ങളാണ് സമീപകാലത്ത് ഉണ്ടായത്. വലിയ തോതില്‍ വിവര ശേഖരണം നടന്നു. 2017ന് ശേഷം ദേശീയ സീസ്മിക് പദ്ധതിക്ക് കീഴില്‍ 46,000 ലൈന്‍ കി.മീ. ഭൂമിയുടെ അന്തര്‍ഘടനാ പഠനം നടന്നു.
ഊര്‍ജ്ജ സുസ്ഥിരത, സുരക്ഷ, സമത എന്നിവയില്‍ ഇന്ത്യയുടെ ശ്രദ്ധേയമായ നേട്ടങ്ങളും, ഈ രംഗത്തെ വെല്ലുവിളികളെ നേരിടുന്നതില്‍ രാഷ്ട്രത്തിന്റെ പ്രതിബദ്ധതയും കേരള മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി എടുത്തുപറഞ്ഞു. ‘ഊര്‍ജ്ജ ട്രൈലെമ സൂചികയില്‍, നൂറിന് മുകളിലുള്ളതില്‍ നിന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഭാരതം 63-ാം സ്ഥാനത്തെത്തി. 2070ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി അല്ലെങ്കില്‍ എമിഷന്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന മഹത്തായ ലക്ഷ്യവും രാജ്യത്തിനുണ്ട്.
പാചകവാതകം, വൈദ്യുതി, ഗതാഗത ഇന്ധനങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുന്ന നയങ്ങളും പദ്ധതികളും വിജയം കണ്ട രാജ്യമാണിത്, വി.പി. ജോയി പറഞ്ഞു.
ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് (ഒ.വി.എല്‍) എംഡി രാജര്‍ഷി ഗുപ്ത, ഒഎന്‍ജിസി എക്സി. ഡയറക്ടറും എസ്പിജി-ഇന്ത്യ പ്രസിഡന്റുമായ വിശാല്‍ ശാസ്ത്രി, യൂറോപ്യന്‍ അസോ. ഓഫ് ജിയോ സയന്റിസ്റ്റ്സ് & എന്‍ജിനീയേഴ്സ് (നെതര്‍ലാന്‍ഡ്സ്) സിഇഒ മാര്‍സല്‍ റോബര്‍ട്ട് വാന്‍ ലൂണ്‍, യുഎസ് സൊസൈറ്റി ഓഫ് എക്സ്പ്ലോറേഷന്‍ ജിയോഫിസിസ്റ്റ്സ് ഡയറക്ടര്‍ കോണ്സ്റ്റന്റൈന് സിംഗാസ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: