മലപ്പുറം : കെപിസിസി വിലക്ക് വകവയ്ക്കാതെ മലപ്പുറത്ത് ആര്യാടന് ഷൗക്കത്തിന്റെ നേതൃത്വത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യ റാലി. ശക്തമായ മഴ മറികടന്ന് വലിയ തോതില്‍ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു.
പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് റാലി നടത്തിയാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് ആര്യാടന് ഷൗക്കത്തിന് കെപിസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. മലപ്പുറത്തെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളെല്ലാം റാലിക്ക് നേതൃത്വം നല്‍കാനുണ്ടായിരുന്നു.
നേരത്തെ ഡി.സി.സി. പലസ്തീന് ഐക്യദാര്‍ഢ്യറാലി നടത്തിയപ്പോള്‍ അര്യാടന് ഷൗക്കത്തും സി. ഹരിദാസടുമുള്പ്പെടെയുളള എ ഗ്രൂപ്പ് നേതാക്കള്‍ പങ്കെടുത്തിരുന്നു.
ആര്യാടന് ഫൗണ്ടേഷന്റെ പേരില്‍ നടത്തുന്നതു വിഭാഗീയ പ്രവര്‍ത്തനമാണെന്നും അനുവദിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി ആര്യാടന് ഷൗക്കത്തിനു കെപിസിസി കത്തു നല്‍കിയിരുന്നു.എന്നാല്‍ ഐക്യദാര്‍ഢ്യം വിഭാഗീയ പ്രവര്‍ത്തനം അല്ലെന്നാണ് ആര്യാടന് ഷൗക്കത്തിന്റെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: