തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഗരുഡൻ’ പ്രിവ്യു ഷോ നിലത്തിരുന്ന് കണ്ട് ആസ്വദിച്ച് സുരേഷ് ഗോപി. ഗരുഡൻ സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം ജോഷി, കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമ്മൂട്, ടിനി ടോം, മേജർ രവി, അഭിരാമി, മാളവിക, ലിസ്റ്റിൻ സ്റ്റിഫൻ, ജഗദീഷ്, സിദ്ദീഖ്, സംവിധായകൻ അരുൺ വർമ, തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ്, സംഗീത സംവിധായകൻ ജേക്സ് ബിജോയ് തുടങ്ങി മലയാള സിനിമയിലെ പ്രമുഖർ പ്രിവ്യു ഷോയ്ക്കായി എത്തിയിരുന്നു. സിനിമയുടെ ഇടവേളയിൽ കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ആഘോഷവും നടത്തി.
ആദ്യാവസാനം പിടിച്ചിരുത്തുന്ന ചിത്രമെന്നും തൃപ്തിപ്പെടുത്തുന്ന ക്ലൈമാക്സ് എന്നും മറ്റു ചിലര്‍ കുറിക്കുന്നു.വളച്ചുകെട്ടലുകളില്ലാതെ കഥ പറയുന്ന ചിത്രം മികച്ച സിനിമാറ്റിക് എക്സ്പീരിയന്‍സ് നല്കുന്ന ഒന്നാണെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ലീഗൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് ഗരുഡന്. 12 വർഷത്തിന് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നതെന്ന പ്രത്യകേതയുമുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഗരുഡൻ നിർമ്മിക്കുന്നത്. അഭിരാമിയാണ് നായികയായി എത്തുന്നത്. സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുകയാണ് ഈ ചിത്രത്തിലൂടെ. നിഷാന്ത് എന്ന കോളേജ് പ്രൊഫസർ ആയാണ് ബിജു മേനോൻ വേഷമിടുന്നത്.
ദിലീഷ് പോത്തൻ, ജഗദീഷ്, സിദ്ദിഖ്, ദിവ്യാ പിള്ള , അഭിരാമി രഞ്ജിനി തലൈവാസിൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ്മ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൾ, ജയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യം പ്രകാശ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.മിഥുൻ മാനുവൽ തോമസാണ് തിരക്കഥ.വമ്പന്‍ അഭിപ്രായങ്ങളാണ് ആദ്യ ഷോയ്ക്ക് ശേഷം വരുന്നത്. അഞ്ചാം പാതിരാ അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത മിഥുന് മാനുവല്‍ തോമസ് ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മിഥുന്റെ മികവുറ്റ തിരക്കഥയില്‍ നന്നായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന ചെയ്യപ്പെട്ടിരിക്കുന്ന ചിത്രമെന്നാണ് ചിത്രത്തെക്കുറിച്ചുള്ള പൊതു അഭിപ്രായം.
ക്ലൈമാക്സിലേക്കുള്ള സ്റ്റാൻഡ്ഓഫ് നിമിഷങ്ങൾ മികച്ചതായിരുന്നു, അത് അതിരുകടക്കുകയോ വലിച്ചുനീട്ടുകയോ ചെയ്തില്ല. പ്രവചനാതീതമായ പാറ്റേണാണ് കഥ പിന്തുടരുന്നതെങ്കിലും, തിരക്കഥ വ്യത്യസ്തമായ അനുഭവം നൽകുന്നു, പക്ഷേ സത്യസന്ധമായി ആ ക്ലൈമാക്സ് ഒരിക്കലും കണ്ടിട്ടില്ല.മാന്യമായ ആദ്യപകുതിയും ദൃഢമായ രണ്ടാം പകുതിയും കൊണ്ട് അനായാസം വിജയിക്കാനാകും . മൊത്തത്തിൽ വരുമ്പോൾ എളുപ്പത്തിൽ വ്യത്യസ്തമായ സമീപനം. വൃത്തിയും വെടിപ്പുമുള്ള നിർവ്വഹണം ഒരു വലിയ പ്ലസ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: