തിരുവനന്തപുരം: ദീപാവലിയോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി നവംബര്‍ ഏഴു മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍ നിന്നും ബെംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലേക്കും, അവധി കഴിഞ്ഞ് തിരിച്ചുമായി നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമെ 16 വീതം 32 അധിക സര്‍വീസുകള്‍ നടത്തും. ഈ സര്‍വീസുകളിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു.
www.online.keralartc.com, www.onlineksrtcswift.com എന്നീ വെബ്സൈറ്റുകള്‍ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. സീറ്റുകള്‍ ബുക്കിങ് ആകുന്നതനുസരിച്ച് കൂടുതല്‍ ബസ്സുകള്‍ ഘട്ടംഘട്ടമായി ക്രമീകരിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
ഡിമാന്റ് അനുസരിച്ച് അധിക ബസുകള്‍ ക്രമീകരിക്കുമ്പോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രാധാന്യം നല്കി ആവശ്യാനുസരണം അഡീഷണല്‍ സര്‍വീസുകള്‍ അയയ്ക്കണമെന്നും നിലവില്‍ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂള്‍ഡ് സ്കാനിയ, വോള്‍വോ, സ്വിഫ്റ്റ് എസി നോണ്‍ എസി ഡീലക്സ് ബസ്സുകള്‍ കൃത്യമായി സര്‍വീസ് നടത്തുവാനും സിഎംഡി നിര്‍ദേശം നല്കി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ente skrtc neo oprs. sh_vsskäv: www.online.keralartc.com, www.onlineskrtcswift.com. 24×7 cotnrol room: 94470 71021, 0471 2463799.
പ്രതികരിക്കാൻ ഇവിടെ എഴുതുക: