പൂച്ചാക്കല്‍: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പേരില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പണപ്പിരിവ് നടത്തുന്നതായി ആക്ഷേപം. പിഎം കിസാന്‍ സമ്മാന്‍ നിധി നൂറ് ശതമാനം കേന്ദ്രാവിഷ്ക്യത പദ്ധതിയാണ്. അപേക്ഷ നല്കുവാനും അംഗീകാരം നല്കുവാനും ഒരു സംഭാവനയും കര്‍ഷകര്‍ നല്‍കേണ്ടതില്ല.
എന്നാല്‍ പാണാവള്ളി, പെരുമ്പളം അടക്കം പാണാവള്ളി ഏഡിഎയുടെ കീഴില്‍ വരുന്ന വിവിധ കൃഷിഭവനുകളില്‍ ഒരു കര്ഷകനില് നിന്നും 125 രൂപാ വീതം പണം പിരിച്ചെടുക്കുന്നതായാണ് ആക്ഷേപം. കൃഷിഭവനുകളില്‍ ചെലവാകാതെ കെട്ടി കിടക്കുന്ന തെങ്ങിന് തൈകള്‍ വിറ്റ് തീര്‍ക്കാന്‍ എന്ന പേരിലാണ് പിരിവ് നടത്തുന്നത്. പതിനായിരക്കണക്കിനു രൂപയാണ് ഓരോ കൃഷിഭവനുകളും ഈ വിധത്തില്‍ പിരിച്ചെടുക്കുന്നത്.
പിഎം കിസാന്‍ അപേക്ഷ പാസാക്കുവാന്‍ യാതൊരുവിധ സാമ്പത്തിക ഇടപാടുകളും ഇല്ലെന്നിരിക്കെ, അപേക്ഷ പാസാക്കാനെന്ന പേരില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചാണ് കൃഷി ഉദ്യോഗസ്ഥര്‍ നിയമ വിരുദ്ധമായി പണപ്പിരിവ് നടത്തുന്നത്. നിയമാനുസരണം രസീത് നല്‍കാതെയാണ് ഉദ്യോഗസ്ഥര്‍ പതിനായിരങ്ങള്‍ പിരിച്ചെടുക്കുന്നത്.
കേന്ദ്ര പദ്ധതിയുടെ മറവില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് നിയമ വിരുദ്ധമായി നടത്തി വരുന്ന തട്ടിപ്പിന് നേതൃത്വം കൊടുക്കുന്ന കൃഷി ഉദ്യോഗസ്ഥമാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിയ്ക്കണമെന്നു കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പെരുമ്പളം ജയകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: