ന്യൂദൽഹി: ബംഗാൾ ഉൾക്കടലിലെ ഇന്ത്യൻ നാവികസേനയുടെ ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയിച്ചു. പരീക്ഷണം എല്ലാ ദൗത്യ ലക്ഷ്യങ്ങളും നേടിയതായി നാവികസേന അറിയിച്ചു. ബ്രഹ്മോസ് മിസൈലിന്റെ ടെസ്റ്റ് ഫയറിംഗുമായി ബന്ധപ്പെട്ട ചിത്രം എക്സിലൂടെ നാവിക സേന പങ്കുവെച്ചു. ഇന്ത്യൻ നാവികസേനയുടെ കിഴക്കൻ കമാൻഡിന്റെ ബംഗാൾ ഉൾക്കടലിലാണ് പരീക്ഷണം നടന്നത്.
ഇക്കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ രണ്ട് ബ്രഹ്മോസ് ടെസ്റ്റുകൾ ഇന്ത്യൻ നേവി നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് ബ്രഹ്മോസ് മിസൈലിന്റെ മൂന്നാം ദൗത്യം. 400 മുതൽ 500 കിലോമീറ്റർ വരെ പരിധിയിൽ കരയിലും കടൽ ലക്ഷ്യങ്ങളിലും പ്രതിരോധം തീർക്കാൻ ബ്രഹ്മോസ്-ഇ ആർ മിസൈലുകൾക്ക് സാധിക്കും.
സൂപ്പർ സോണിക്ക് മിസൈലുകളുടെ ശേഷി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ പ്രീ-ഇൻഡക്ഷൻ ട്രയൽസ് നടത്തുന്നത്. കൂടാതെ ചൈനീസ് നാവിക സേനയുടെ വെല്ലുവിളികൾക്കെതിരെയുള്ള ഇന്ത്യൻ നാവിക സേനയുടെ തയ്യാറെടുപ്പ് കൂടിയാണ് ഈ ദൗത്യ പരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: