തൃശ്ശൂര്‍: സുരേഷ് ഗോപിയെ ചേര്‍ത്തുപിടിച്ച് അമ്മമാര്‍. ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍ നയിച്ച തീരദേശ യാത്ര ഫ്ലാഗ് ഓഫ് ചെയ്യാനാണ് സുരേഷ് ഗോപി കൊടുങ്ങല്ലൂരിലെത്തിയത്. മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചെന്ന വിവാദത്തിനു ശേഷം ആദ്യമായി പൊതുപരിപാടിക്കെത്തിയതായിരുന്നു അദ്ദേഹം.
പൊന്നാട ചാര്‍ത്തിയും കൈകള്‍ ചേര്‍ത്തുപിടിച്ചും അമ്മമാരും പെണ്‍കുട്ടികളും അദ്ദേഹത്തോടൊപ്പം ചേര്‍ന്നുനിന്നു. ഒപ്പം നിന്ന് ചിത്രമെടുക്കാനും കൈ കൊടുക്കാനും തിരക്കായിരുന്നു. മടങ്ങുമ്പോള്‍ വഴിയില്‍ തടഞ്ഞ് ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവര്‍ത്തകരോട് വഴി തടഞ്ഞാല്‍ കേസുകൊടുക്കുമെന്ന് അദ്ദേഹം തമാശ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പകപോക്കലാണോ കേസിനു പിന്നിലെന്ന ചോദ്യത്തിന്, എല്ലാം കോടതി നോക്കിക്കോളുമെന്നായിരുന്നു മറുപടി. രാവിലെ എട്ടരയ്ക്ക് അഴീക്കോടായിരുന്നു പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: