ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള മുന്നേറ്റത്തില്‍ സിഖ് സമൂഹം വലിയ പങ്ക് വഹിച്ചുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചെറുത്തുനില്പിന്റെയും പോ
രാട്ടത്തിന്റെയും സംഘടിത മുന്നേറ്റം തുടങ്ങിവച്ചത് സിഖ് സമൂഹമാണെന്ന് ഔദ്യോഗിക രേഖകള്‍ ചൂണ്ടിക്കാട്ടി, അദ്ദേഹം പറഞ്ഞു. ലഖ്നൗ സന്ദര്‍ശനത്തിനിടെ ആലംബാഗ് ഗുരുദ്വാര സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘1858 ഡിസംബര്‍ ഒന്നിന് രജിസ്റ്റര്‍ ചെയ്ത ഒരു എഫ്ഐആര്‍, ഞാന്‍ കണ്ടു. നിരായുധരായ സിഖ് സമൂഹം ഗുരു ഗോവിന്ദ് സിങ്ങിന് ജയാരവം മുഴക്കി രാമക്ഷേത്ര സമുച്ചയത്തില്‍ റാം റാം’ എന്ന് എഴുതിവച്ചുവെന്ന് അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
സനാതന ധര്‍മ്മത്തിന്റെ രക്ഷയ്ക്കായി സിഖ് പ്രസ്ഥാനങ്ങള്‍ വലിയ സംഭാവനയാണ് നല്‍കിയത്. മഹാറാണാ രഞ്ജിത് സിങ്ങിന്റെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനില്‍ വരെ ഭാരതത്തിന്റെ പതാകയുമായി അവര്‍ സഞ്ചരിച്ചു. അമൃത്സര്‍ ക്ഷേത്രത്തിലെ സുവര്‍ണ മേലാപ്പ് നമ്മുടെ സാംസ്കാരിക ചരിത്രത്തിന്റെ സുവര്‍ണ കാലഘട്ടത്തിലേക്കുള്ള ഒരു ഓര്‍മപ്പെടുത്തലാണെന്നും സിഖ് ജനത രാഷ്ട്രത്തിനായി ചെയ്ത ത്യാഗങ്ങള്‍ അവിസ്മരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുരു തേജ് ബഹാദൂറിന്റെയും ഗുരു ഗോവിന്ദ് സിങ്ങിന്റെയുമൊക്കെ ധീരമായ പാരമ്പര്യമാണ് സിഖ് സമൂഹത്തിന്റേത്. നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളും സൈനികരും ആ പരമ്പരയാണ് പിന്തുടരുന്നത്. സിഖ് റജിമെന്റിലെ സൈനികരുയര്ത്തുന്ന ‘ജോ ബോലേ സോ നിഹാല്‍, സത് ശ്രീ അകാല്‍’ എന്ന മുദ്രാവാക്യം അവര്‍ക്കൊപ്പം മുഴക്കുമ്പോള്‍ ഉണ്ടാകുന്ന ആത്മവിശ്വാസം വാക്കുകള്‍ക്ക് അതീതമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രേരണയെത്തുടര്‍ന്ന് ഡിസംബര്‍ 26 ഗുരു ഗോവിന്ദ് സിങ്ങിന്റെ വീരപുത്രന്മാരുടെ ബലിദാന സ്മരണയില്‍ വീര്‍ ബാല്‍ ദിവസ്’ ആചരിക്കുന്നത് ഈ കടപ്പാടിന്റെ കൂടി ഭാഗമാണെന്ന് രാജ്നാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: