തൊടുപുഴ: സംസ്ഥാനത്ത് ഒക്ടോബറില്‍ ശരാശരി മഴ ലഭിച്ചു. 30.65 സെന്റമീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്ത് 31.1 സെന്റിമീറ്റര്‍ മഴയാണ് കിട്ടിയത്.
തിരുവനന്തപുരത്ത് 78 ശതമാനം മഴ കൂടിയപ്പോള്‍ മഴ ഏറ്റവും കുറഞ്ഞത് വയനാടാണ്, 34 ശതമാനം. കാലവര്‍ഷത്തിലും ഏറ്റവും കുറവ് മഴ കിട്ടിയത് വയനാടാണ്. മൂന്നു, നാലു തീയതികളില്‍ ശക്തമായ മഴ പരക്കെ ലഭിക്കും.
കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ പ്രവചന പ്രകാരം സംസ്ഥാനത്ത് ഈ മാസം ശരാശരി മഴയാണ് പ്രവചിക്കുന്നത്. എന്നാല്‍ മധ്യ കേരളത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലും തെക്കന്‍ കേരളത്തിലും ശരാശരിയില്‍ കൂടുതല്‍ മഴ കിട്ടും.
വടക്കന്‍ കേരളത്തില്‍ പൊതുവെ മഴ കുറയും. ചിലയിടങ്ങളില്‍ ശരാശരിയിലും 25 മുതല്‍ 35 ശതമാനം വരെ മഴ കുറയും. അതേ സമയം പകല്‍, രാത്രി സമയങ്ങളിലെ താപനില ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: