തിരുവനന്തപുരം: വാണിജ്യ പാചകവാതക വില വര്‍ദ്ധന ഹോട്ടല്‍ വ്യവസായത്തെ തകര്‍ക്കുമെന്ന് കേരള ടൂറിസം ഡെവലപ്പ്മെന്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാര്‍ പറഞ്ഞു.
കോവിഡാനന്തരം തകര്‍ച്ചയില്‍ നിന്നും കരകയറി വരുന്ന ഹോട്ടല്‍ വ്യവസായത്തെ ഒരു മാസത്തിനുള്ളില്‍ വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 312 രൂപ വര്‍ധിപ്പിച്ചത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഈ നടപടി തുടര്‍ന്നാല്‍ ഭക്ഷണസാധനങ്ങളുടെ വില കുത്തനെ കൂട്ടേണ്ടി വരുമെന്നും കെടിഡിഎ ജനറല്‍ സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാറും ട്രഷറര്‍ സിജി നായരും സംയുക്ത പ്രസ്താവനയിലൂടെ സര്‍ക്കാരിനെ അറിയിച്ചു.
നിത്യോപയോഗ സാധനങ്ങളുടെ വില രണ്ടു വര്‍ഷത്തിനിടയില്‍ 30% ത്തിലധികം വര്‍ദ്ധിച്ച സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഗ്യാസിന്റെ വില അനിയന്ത്രിതമായി കൂട്ടിക്കൊണ്ടിരിക്കുന്നത്.
ഈ നടപടി ഹോട്ടല്‍ മേഖലയെ തകര്‍ക്കുമെന്നും അവര്‍ പറഞ്ഞു. അടിയന്തിരമായി വര്‍ധിപ്പിച്ച വില കുറക്കാന്‍ ആവശ്യമായ നടപടി കേന്ദ്ര സര്‍ക്കാര്‍ എടുക്കണമെന്നും അതിലേക്ക് ആവശ്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: