റിയാദ് : ഫിഫ ലോകകപ്പ് വീണ്ടും മധ്യേഷ്യയിലേക്ക് എത്തുന്നു. 2034 ലോകകപ്പ് സൗദി അറേബ്യയിലായിരിക്കും എന്ന് ഏതാണ്ട് ഉറപ്പാകുകയാണ്. ഫിഫ 2034 ലോകകപ്പിനായി ബിഡ് സമര്‍പ്പിക്കുന്നതിനുളള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ഓസ്ട്രേലിയ പിന്മാറിയതാണ് സൗദിക്ക് ഗുണമാകുന്നത്. സൗദി അറേബ്യ മാത്രമാണ് ഇപ്പോള്‍ 2034 ഫിഫ ലോകകപ്പിനായി രംഗത്ത് ഉള്ളത്.
2034 എഡിഷന് ഏഷ്യയിലോ ഓഷ്യാനിയയിലോ മാത്രമേ നടത്തൂ എന്ന് ഫിഫ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് കൂടിയായ ഷെയ്ഖ് സല്മാന് ബിന്‍ ഇബ്രാഹിം അല്‍ ഖലീഫി സമര്‍പ്പിച്ച ബിഡിന് എ എഫ് സിയിലെ എല്ലാ രാജ്യങ്ങളുടെയും പിന്തുണ ഉണ്ട്. അതാണ് ഓസ്ട്രേലിയ പിന്മാറാന് കാരണം.
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം വിശകലനം ചെയ്തു . എല്ലാ ഘടകങ്ങളും പരിഗണിച്ച് 2034 ലെ ലോകകപ്പിനായി ശ്രമിക്കേണ്ടതില്ല എന്ന നിഗമനത്തിലെത്തിയെന്നും ഫുട്ബോള്‍ ഓസ്ട്രേലിയ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: