തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അടിമുടി അഴിമതിയിലാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് സ്വകാര്യ കമ്പനിയില്‍ നിന്നും നിയമവിരുദ്ധമായി 1.72 കോടി ലഭിച്ചു. സെക്രേട്ടറിയറ്റില്‍ ഇരുന്ന് മകളുടെ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ്.
കരിവന്നൂര്‍ സഹകരണ ബാങ്കിലെ 300 കോടിരൂപയുടെ തട്ടിപ്പില്‍ മുന്‍ മന്ത്രിയും എംഎല്‍എയും സിപിഎം നേതാക്കളുമാണ് പ്രതികള്‍. രക്ഷിക്കേണ്ടവര്‍ ഭക്ഷിക്കുന്ന അവസ്ഥയാണ് കരുവന്നൂരിലേത്. പാവപ്പെട്ട ജനങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ് ഇവര്‍ അടിച്ചു മാറ്റിയത്. സര്‍ക്കാര്‍ സഹകരണ ബാങ്ക് അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ്.
പിണറായി സര്‍ക്കാര്‍ അടിമുടി അഴിമതിയിലാണ്. അഴിമതിയിലും വര്‍ഗ്ഗീയ ശക്തികളെ ഒപ്പം ചേര്‍ക്കുന്നതിലും യുഡിഎഫും എല്‍ഡിഎഫും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ബിജെപി എതിരെ വരുമ്പോള്‍ അവര്‍ ഒന്നിക്കും. കേരളത്തില്‍ ബിജെപി ഒരിക്കല്‍ അധികാരത്തില്‍ വന്നാല്‍ പിന്നെ തിരിച്ചു പോക്ക് ഉണ്ടാകില്ലെന്ന് അവര്‍ക്ക് അറിയാം.
കേന്ദ്രപദ്ധതികളെ സംസ്ഥാന സര്‍ക്കാര്‍ തകിടം മറിക്കുകയാണ്. ജല്‍ജീവന്‍ മിഷന്, നാഷണല്‍ ഹൈവേ 66ല്‍ ആറുവരിപാത നിര്‍മാണം, ആയുഷമാന്‍ ഭാരത് തുടങ്ങി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല. ആയുഷ്മാന്‍ ഭാരതിന്റെ നടത്തിപ്പില്‍ സിഎജി ക്രമക്കേടും കണ്ടെത്തി.
പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണം മനസിലാക്കാന്‍ മോദിയുടെ സദ്ഭരണവുമായി കേരളത്തിന് വിവിധ ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മോദി സര്‍ക്കാര്‍ കൈയയച്ച് സഹായിക്കുകയാണ്. ദൈവത്തിന്റെ നാടായ കേരളത്തോടും കേരളീയരോടുമുള്ള പ്രധാനമന്ത്രി മോദിയുടെ സ്നഹമാണ് ഇതിന് കാരണമെന്നും നദ്ദ പറഞ്ഞു.
എന്‍ഡിഎ ചെയര്മാന് കെ. സുരേന്ദ്രന് അദ്ധ്യക്ഷനായി. കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, ദേശീയ വക്താവ് ടോം വടക്കന്‍, മുതിര്‍ന്ന നേതാക്കളായ ഒ. രാജഗോപാല്‍, സി.കെ. പദ്മനാഭന്, ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷരായ കെ. പദ്മകുമാര്‍, സംഗീത വിശ്വനാഥ്, ജെആര്‍പി സംസ്ഥാന അദ്ധ്യക്ഷ സി.കെ. ജാനു, എന്‍കെസി സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസ്, എസ്ജെഡി സംസ്ഥാന അദ്ധ്യക്ഷന്‍ വി.വി. രാജേന്ദ്രന്, ലോക് ജനശക്തി പാര്‍ട്ടി (ആര്) അദ്ധ്യക്ഷന്‍ രാമചന്ദ്രന് പി.എച്ച്., ആര്‍എല്‍ജെപി അദ്ധ്യക്ഷന്‍ നിയാസ് വൈദ്യരാകം, കെകെസി അദ്ധ്യക്ഷന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, അഡ്വ. ജോര്‍ജ് കുര്യന്, സി. കൃഷ്ണകുമാര്‍, പി. സുധീര്‍, സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രന്, മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ നിവേദിത സുബ്രഹ്മണ്യന്, ജില്ലാ അദ്ധ്യക്ഷന്‍ വി.വി. രാജേഷ്, ആര്‍എല്‍ജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രതീഷ് മുട്ടപ്പള്ളി, എല്‍ജെപി ദേശീയ സെക്രട്ടറി രമാ ജോര്‍ജ്, എന്‍കെസി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എന്‍. ഗിരി, എസ്ജെഡി സംഘടനാ സെക്രട്ടറി ബി.ടി. രമ, ജെആര്‍പി ജനറല്‍ സെക്രട്ടറി പ്രദീപ് കെ. കുന്നുകര, എന്‍കെസി ജനറല്‍ സെക്രട്ടറി സന്തോഷ് കാളിയത്ത് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
ബിജെപി സംസ്ഥാന നേതൃയോഗം തിരുവനന്തപുരത്ത് ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യുന്നു. ഒ. രാജഗോപാല്‍, സി.കെ. പദ്മനാഭന്, കെ. സുരേന്ദ്രന്, എ.പി. അബ്ദുള്ളക്കുട്ടി, പി.കെ. കൃഷ്ണദാസ്. കെ. സുഭാഷ് തുടങ്ങിയവര്‍ സമീപം
പ്രതികരിക്കാൻ ഇവിടെ എഴുതുക: