കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് കളമശ്ശേരിയില്‍ കഴിഞ്ഞ ദിവസം സ്ഫോടനം നടന്ന സാമ്ര കണ്വെന്ഷന് സെന്ററിലെത്തി. മന്ത്രിമാരായ കെ. രാജന്, റോഷി അഗസ്റ്റിന്, ഡി.ജി.പി. ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു. സി.പി..എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇവരോടൊപ്പം ഉണ്ടായിരുന്നു.
കണ്വെന്ഷന് സെന്ററിലെ സന്ദര്‍ശനത്തിനു ശേഷം സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന കളമശേരി മെഡിക്കല്‍ കോളേജിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി. സര്‍വകക്ഷിയോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി കളമശേരിയില്‍ എത്തിയത്.
മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെ കണ്ട മുഖ്യമന്ത്രി രോഗികളുടെ ബന്ധുക്കളുമായും ആശയവിനിമയം നടത്തി. മെഡിക്കല്‍ കോളേജില്‍ നാലുപേരാണ് തീവ്ര പരിചരണ വിഭാഗത്തിലുളളത്. ഗുരുതരാവസ്ഥയിലുളള രണ്ടുപേര്‍ ആസ്റ്റര്‍ മെഡിസിറ്റിയിലാണുള്ളത്. രാജഗിരി ആശുപത്രിയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.
ഞായറാഴ്ച രാവിലെ 9.40-ഓടെയാണ്സാമ്ര കണ്വെന്ഷന് സെന്ററില്‍ സ്ഫോടനങ്ങളുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: