ധര്‍മ്മശാല: ഒരു വാശിപ്പോരിന് കൂടി സാക്ഷിയാകാനൊരുങ്ങി ധര്‍മ്മശാലയിലെ എച്പിസിഎ സ്റ്റേഡിയം. ഇന്ന് നടക്കുന്ന അയല്‍പോരില്‍ ഏറ്റുമുട്ടുന്നത് ഓസ്ട്രേലിയയും ന്യൂസിലന്‍ഡും.
ലോകക്രിക്കറ്റിലെ ക്ലാസിക് പോരാട്ടങ്ങളുടെ ഗണത്തിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നതിനെ വിശേഷിപ്പിക്കാറുള്ളത്. രണ്ട് രാജ്യങ്ങളും പരസ്പരം പോരടിക്കുമ്പോള്‍ പതിവിലും കൂടുതല്‍ വാശിയും പോരാട്ടവീര്യവും പാരമ്യത്തിലെത്തിയിട്ടുള്ള ചരിത്രങ്ങള്‍ ലോക ക്രിക്കറ്റ് ആരാധകര്‍ക്ക് സമ്മാനിച്ചത് അതിസുന്ദരമായ മത്സരങ്ങള്‍. പുതിയൊരു വാശിപോരാട്ടത്തിന് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തുടക്കമിടുമ്പോള്‍ വാശികൂട്ടുന്ന ഘടകം ഇരുകൂട്ടര്‍ക്കും മുന്നേറാന്‍ വിജയം അത്യാവശ്യമെന്ന മന്ത്രമാണ്.
ഇതുവരെ അഞ്ച് വീതം മത്സരങ്ങളാണ് രണ്ട് ടീമുകളും കളിച്ചിട്ടുള്ളത്. ന്യൂസിലന്‍ഡ് നാലെണ്ണത്തില്‍ ജയിച്ച് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഓസ്ട്രേലിയ ജയിച്ചതാകട്ടെ മൂന്നെണ്ണത്തിലും. നായകന് കെയന്‍ വില്ല്യംസണിന്റെ അഭാവത്തിലും ലോകകപ്പില്‍ കരുത്തന് പ്രകടനത്തോടെ തുടങ്ങിയ ടീമാണ് ന്യൂസിലന്‍ഡ്. കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചുവന്ന അവര്‍ കഴിഞ്ഞ മത്സരത്തോടെ ആ മേന്മ കളഞ്ഞെടുത്തു. ഒപ്പം അതുവരെ നിലനിന്ന ഒന്നാം സ്ഥാനത്തു നിന്നും താഴേക്ക് ഇടിയുകയും ചെയ്തു. ഇന്നത്തെ അതേ വേദിയില്‍ കഴിഞ്ഞ ഞായറാഴ്ച ഭാരതത്തോടാണ് ടീം പരാജയപ്പെട്ടത്. ഇതുവരെയുള്ള ഒരേയൊരു തോല്‍വി. ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡിനൊപ്പം നാല് കളികളേ ജയിച്ചിട്ടുള്ളുവെങ്കിലും റണ്‍നിരക്കിന്റെ മുന്‍ഗണനയില്‍ ന്യൂസിലന്‍ഡിനെ മറികടന്ന് രണ്ടാമതെത്തി. ഇന്നത്തെ കളി ജയിക്കാനായാല്‍ കിവീസിന് സെമിബെര്‍ത്ത് ഏറെ കുറേ ഉറപ്പിക്കാന്‍ സാധിക്കും. അടുത്ത അവസരത്തിലേക്ക് മാറ്റിവച്ചാല്‍ വരും മത്സരങ്ങളില്‍ നേരിടാനുള്ളത് ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്, ശ്രീലങ്ക തുടങ്ങിയ ടീമുകളെയാണ്. ഇതില്‍ പാക്, ലങ്ക ടീമുകള്‍ക്ക് പഴയ വീര്യമില്ലെങ്കിലും ഏത് സമയത്തും ഫോം വീണ്ടെടുക്കാന്‍ കെല്‍പ്പുള്ളവരാണ് എന്ന പ്രത്യേകതയുണ്ട്.
മറുവശത്ത് മുന്‍പ് അഞ്ച് തവണ ലോക കിരീടം ഉയര്‍ത്തിയ ടീം ആണ് ഓസീസ്. അതിന് ചേരും വിധമുള്ള തുടക്കമല്ല ഇത്തവണ കിട്ടിയത്. ആദ്യം ഭാരതത്തോടും പിന്നെ ദക്ഷിണാഫ്രിക്കയോടും വമ്പന്‍ പരാജയമാണ് ടീമിന് നേരിടേണ്ടിവന്നത്. അതില്പിന്നെ ഒരുവിധം കരകയറി വരുന്നതേയുള്ളൂ. പാറ്റ് കമ്മിന്‍സിനും സംഘത്തിനും ഇനി ഇന്നതത്തേടക്കം നാല് കളികളില്‍ മൂന്നെണ്ണം ജയിച്ചെങ്കിലേ സെമി ഉറപ്പാക്കാന്‍ സാധിക്കൂ. വിജയപാതയിലേക്കെത്തിക്കഴിഞ്ഞാല് ഓസീസ് ടീമിന് വീര്യം ഇരട്ടിക്കും. പിന്നെ മെരുക്കാന്‍ പ്രയാസമുള്ള സംഘമായി മാറുന്ന കംഗാരുപ്പടയെ ലോകകപ്പ് പലകുറി കണ്ടിട്ടുള്ളത് ചരിത്രം.
സാധ്യാതാ ഇലവന്
ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്ഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്, ജോഷ് ഇന്ജ്ലിസ്(വിക്കറ്റ് കീപ്പര്‍), മാര്‍കസ് സ്റ്റോയിനിസ്, പാറ്റ് കമ്മിന്‍സ്(നായകന്), മിച്ചല്‍ സ്റ്റാര്‍ക്, ആദം സാംപ, ജോഷ് ഹെയ്സല്‍വൂഡ്
ന്യൂസിലന്‍ഡ്: ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, രചിന് രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ലാതം(വിക്കറ്റ് കീപ്പര്‍, നായകന്), ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക് ചാപ്മന്‍, മിച്ചല്‍ സാന്റ്നര്‍, മാറ്റ് ഹെന്റി, ലോക്കീ ഫെര്ഗൂസന്, ട്രെന്റ് ബോള്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: