അമരാവതി: അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ടിഡിപി അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു സുരക്ഷ ആവശ്യപ്പെട്ട് പ്രത്യേക കോടതിക്ക് കത്തയച്ചു.
തനിക്ക് അനുവദിച്ച ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷാ സംവിധാനങ്ങള്‍ രാജമഹേന്ദ്രവാരം സെന്‍ട്രല്‍ ജയിലിലും പരിസരത്തും ഒരുക്കണമെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ അഭ്യര്‍ത്ഥന. വിജയവാഡ എസിബി കോടതി ജഡ്ജി ബി.എസ്.വി ഹിമ ബിന്ദുവിനാണ് കത്തെഴുതിയത്.
നൈപുണ്യ വികസന അഴിമതിക്കേസില്‍ സപ്തംബര്‍ ഒന്‍പതിനാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്. ഇത് സംസ്ഥാന ഖജനാവിന് 300 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: