ഹൈദ്രാബാദ് : പുതിയ ക്രിമിനല്‍ നീതി ന്യായ സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ സംവിധാനം പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലാണെന്നും ഉടന്‍ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി മെച്ചപ്പെട്ട ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടി ചട്ടം, അനുബന്ധ നിയമങ്ങള്‍ എന്നിവ ഒരു സംവിധാനത്തിന് കീഴില്‍ കൊണ്ടുവരികയാണെന്ന് അമിത് ഷാ പറഞ്ഞു. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ നടന്ന പാസിംഗ് ഔട്ട് പരേഡ് അവലോകനം ചെയ്ത ശേഷം 75-ാം ബാച്ച് ഐപിഎസ് പ്രൊബേഷണര്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. ഭരണഘടനയുടെ ആത്മാവ് മനസിലാക്കി , സാധാരണക്കാരോട് മാനുഷിക മുഖത്തോടെ പേരുമാറി അവരെ സേവിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ ക്രിമിനല്‍ നീതിന്യായ സംവിധാനം നിലവില്‍ വരുമ്പോള്‍ അക്കാദമിയില്‍ അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ ഐപിഎസ് പ്രൊബേഷണര്‍മാര്‍ പ്രധാന പങ്ക് വഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 75-ാം ബാച്ച് ഉദ്യോഗസ്ഥര്‍ പൊലീസിലെ സുപ്രധാന സ്ഥാനങ്ങളില്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഒരു വികസിത രാഷ്ട്രമായി മാറ്റുന്നതിന് എല്ലാ ശ്രമങ്ങളും നടത്തണമെന്ന് അദ്ദേഹം അമൃത് കാല് ബാച്ചിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: