വർഷങ്ങൾക്ക് മുൻപ് റിലീസായി മലയാളത്തിൽ തന്നെ വലിയ ഹിറ്റായി മാറിയ സിനിമ ആയിരുന്നു റാംജി റാവു സ്പീക്കിങ് .അതിൽ ഇപ്പോഴും മറക്കാനാവാത്ത ഒരു രംഗമുണ്ട് .അതിലെ പ്രധാന കഥാപാത്രമായ ഗോപാലകൃഷ്ണൻ അമ്മയായി അഭിനയിച്ച സുകുമാരിയെ താമസിപ്പിച്ച ഹോസ്റ്റലിലെ മേട്രനെ ഫോണിൽ വിളിച്ചു പറ്റിക്കുന്ന ഒരു രംഗം .ഇപ്പോഴും ആ രംഗം മലയാളികളുടെ മനസ്സിൽ മായാതെ കിടപ്പുണ്ട് .
കൽക്കട്ടയിൽ ജോലി ലഭിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സിനിമയിലെ ഗോപാലകൃഷ്ണൻ അമ്മയെ ഹോസ്റ്റലിൽ ആക്കുന്നത്. ജോലിയൊന്നും കിട്ടാതെ നട്ടംതിരിഞ്ഞ് നടക്കുന്നതിനിടെ അമ്മയെ ഹോസ്റ്റലിലെ ഫോണിൽ വിളിച്ചപ്പോഴാണ് ഗോപാലകൃഷ്ണൻ നാട്ടിലേക്ക് വരുമ്പോൾ കമ്പിളി പുതപ്പും കൊണ്ടുവരണമെന്ന് മേട്രൻ ചോദിക്കുന്നത്.എന്നാൽ കയ്യിൽ കാശില്ലാത്ത ഗോപാലകൃഷ്ണൻ മേട്രന്റെ ആവശ്യം കേട്ടിട്ടും കേൾക്കാത്തതായി അഭിനയിക്കുന്നതായിരുന്നു രംഗം.
.ഇതു വിശ്വസിച്ച മേട്രൻ കമ്പിളിപ്പുതപ്പ്, കമ്പിളിപ്പുതപ്പ് എന്ന് ഫോണിൽ കൂടുതൽ ഉച്ചത്തിൽ പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ കേട്ടില്ല, കേട്ടില്ല എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്ത് ഗോപാലകൃഷ്ണൻ തടിയൂരി. യുവ സംവിധായകൻ റെജിൻ എസ്.ബാബു ഈ സീനിന്റെ തുടർച്ച സൃഷ്ടിച്ച് പരസ്യ ചിത്രമാക്കുകയായിരുന്നു.കമ്പിളിപ്പുതപ്പ് സീനിന്റെ തുടർച്ച എന്ന ആശയവുമായി റെജിൻ സമീപിച്ചപ്പോൾ മുകേഷ് ഇരുകയ്യും നീട്ടി സ്വീകരിച്ചു.നൃത്ത സംവിധായികയും നൃത്ത അദ്ധ്യാപികയുമായ അമൃത ടീച്ചർ എന്ന ആലപ്പുഴ സ്വദേശിനിയാണ് സിനിമയിൽ മേട്രനായി അഭിനയിച്ചത്. റാംജിറാവു സ്പീക്കിംഗിനുശേഷം മറ്റു ചില ചിത്രങ്ങളിലും അമൃത ടീച്ചർ അഭിനയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: