ടെല്‍ അവീവ്: ഹമാസിന്റെ ആത്യന്തിക ലക്ഷ്യം അതിഭീകരമാണെന്ന് ചൂണ്ടിക്കാട്ടി, ഹമാസ് സ്ഥാപകന്‍ ഷെയ്ഖ് ഹസന് യൂസഫിന്റെ മകന് മൊസബ് ഹസന് യൂസഫ്. പ്രവര്‍ത്തനം മനസിലാക്കിയ ശേഷം, ഹമാസില്‍ നിന്ന് വിട്ടു പോയയാളാണ് മൊസബ്.
അദ്ദേഹം ഹമാസിനെപ്പറ്റി പറയുന്നത് ഇങ്ങനെ:
ജൂതരെ ഉന്മൂലനം ചെയ്യുക, ലോകമെങ്ങും ശരിയത്ത് നിയമം നടപ്പാക്കുക എന്നിവയാണ് ഹമാസിന്റെ ആത്യന്തിക ലക്ഷ്യം.
തന്റെ പിതാവ് ഷെയ്ഖ് ഹസനും ഹമാസും പാലസ്തീന് വേണ്ടി മാത്രം നടത്തുന്ന മതയുദ്ധമല്ല ഇത്. ഒരിക്കലും അവസാനിക്കാത്ത മതയുദ്ധമാണ് അവരുടെ ലക്ഷ്യം. വിമര്‍ശിക്കാന്‍ പോലും ഭയപ്പെടുന്ന മതസംഘടനയാണ് ഹമാസ്. അതിര്‍ത്തികളില്‍ വിശ്വസിക്കാത്ത മതപ്രസ്ഥാനമാണത്. ഇസ്രായേലിനെ തകര്‍ത്ത്, ആ അവശിഷ്ടങ്ങളില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് യാഥാര്‍ത്ഥ്യമാക്കുകയാണ് ഹമാസിന്റെ ലക്ഷ്യം. ഇസ്രായേലിനു വേണ്ടി സംസാരിക്കുന്ന എല്ലാവരെയും അവര്‍ കൊന്നൊടുക്കും. ലോകം കീഴടക്കുകയാണ് ഹമാസിന്റെ ആത്യന്തിക ലക്ഷ്യം. സാമ്പത്തിക സഹായം ആവശ്യമായി വരുമ്പോഴാണ് അവര്‍ ഇസ്രായേലുമായി യുദ്ധം ചെയ്യുന്നത്.ഇപ്പോഴത്തെ യുദ്ധത്തിന് തുടക്കമിട്ടതും ഹമാസ് ആണ്.
ഇസ്രായേലിന് വേണ്ടി ദീര്‍ഘകാലം ചാരനായിരുന്നു മൊസബ്. നിരവധി ഭീകരാക്രമണങ്ങള്‍ തടയാന്‍ സഹായിച്ചിട്ടുള്ള മൊസബ് ഗ്രീന്‍ പ്രിന്‍സ് എന്നാണ് അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: