ബെംഗളൂരു: കര്‍ണ്ണാടകയിലെ ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവ ഗൗഡ 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ പിന്തുണച്ച് എന്‍ഡിഎയുടെ ഭാഗമാവുകയാണ്. ഇതിനെതിരെ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും വിമര്‍ശിക്കുമ്പോള്‍ താന്‍ എന്തുകൊണ്ട് മോദിയെ സ്നേഹിക്കുന്നു എന്ന കാര്യം വിശദീകരിക്കുകയാണ് ദേവഗൗഡ. തനിക്ക് മോദിയോടുള്ള ബഹുമാനം വര്‍ഷങ്ങള്‍ കഴിയുന്തോറും പതിന്മടങ്ങ് വര്‍ധിക്കുകയാണെന്നും ദേവഗൗഡ ചൂണ്ടിക്കാട്ടുന്നു.
2014ലെ സംഭവകഥയാണ് ദേവഗൗഡ പങ്കുവെയ്ക്കുന്നത്. മോദി നേതാവായി ബിജെപി ലോക് സഭാ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ 276 സീറ്റുകള്‍ നേടി ബിജെപി തനിയെ അധികാരത്തില്‍ വരികയാണെങ്കില്‍ താന്‍ എംപി സ്ഥാനം രാജിവെയ്ക്കുമെന്ന് ദേവഗൗഡ മോദിയെ അന്ന് പ്രസംഗവേദികളില്‍ വെല്ലുവിളിച്ചിരുന്നു.
പക്ഷെ 2014ല്‍ ബിജെപി തനിയെ അധികാരത്തിലേറി. അതോടെ മോദിയ്ക്ക് നല്കിയ വാക്കുപാലിച്ച് ലോക് സഭാ അംഗത്വം രാജിവെയ്ക്കണമെന്ന് ശക്തമായ ആഗ്രഹം ദേവഗൗഡയുടെ ഉള്ളിലുണ്ടായി. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദി തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ ശത്രുതയെല്ലാം മറന്ന് ദേവഗൗഡയെ പ്രത്യേകം ക്ഷണിച്ചിരുന്നു. ആഘോഷം കഴിഞ്ഞപ്പോള്‍ മോദിയുമായി നേരിട്ട് കാണാന്‍ അവസരം തേടി. കൂടിക്കാഴ്ചയ്ക്ക് തിരക്കുകള്‍ക്കിടയിലും മോദി സമയം അനുവദിച്ചു.
ഞാന്‍ എന്റെ കാറില്‍ പാര്‍ലമെന്റിലെ പോര്‍ട്ടിക്കോയില്‍ എത്തിയപ്പോള്‍ എന്നെ സ്വീകരിക്കാന്‍ സാക്ഷാല്‍ മോദി തന്നെ ഇറങ്ങിവന്നു. ദേവഗൗഡയ്ക്ക് കാല്‍മുട്ടിന് കലശലായ വേദനയുണ്ടായിരുന്നു. എന്നാല്‍ മോദി തന്നെ ഇറങ്ങിവന്ന് മദേവഗൗഡയെ കാറില്‍ നിന്നിറക്കി, കൈപിടിച്ച് കൊണ്ടുപോയി. എല്ലാം ഉള്ളറിഞ്ഞ് കണ്ട് മോദി പെരുമാറുന്നു. താന്‍ തെരഞ്ഞെടുപ്പില്‍ ഇത്രയ്ക്കധികം എതിര്‍ത്ത മനുഷ്യനാണ് ഇങ്ങിനെ പെരുമാറുന്നതെന്നോര്‍ത്ത് ദേവഗൗഡയ്ക്ക് അത്ഭുതം തോന്നി.
പറഞ്ഞ വാക്ക് പാലിച്ച് താന്‍ ലോക് സഭാ അംഗത്വം രാജിവെയ്ക്കാന്‍ പോവുകയാണെന്ന് ദേവഗൗഡ മോദിയോട് പറഞ്ഞു.എംപി എന്ന നിലയിലുള്ള തന്റെ രാജി സ്വീകരിക്കണമെന്നും ദേവഗൗഡ മോദിയോട് അപേക്ഷിച്ചു. ഉടനെ മോദി കാര്യങ്ങളെ ലഘൂകരിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ കാര്യം ഇത്രയ്ക്ക് ഗൗരവമായി എടുക്കേണ്ടതില്ലെന്ന് മോദി പറഞ്ഞതോടെ ദേവഗൗഡയ്ക്കും ആശ്വാസമായി. മാത്രമല്ല, ഭാവിയില്‍ രാഷ്ട്രീയ കാര്യങ്ങളില്‍ സംശയങ്ങള്‍ ഉയര്‍ന്നാല്‍ ചര്‍ച്ച ചെയ്യാന്‍ ഉണ്ടാകണമന്നും പറഞ്ഞ് സന്തോഷത്തോടെ മോദി ദേവഗൗഡയെ യാത്രയാക്കി. ഇപ്പോഴും സംശയങ്ങളുണ്ടായാല്‍ മോദി ദേവഗൗഡയെ വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഇതെല്ലാം മോദിയുടെ മാത്രമായ തനത് ശൈലിയാണ്.
വ്യക്തി ബന്ധങ്ങളില്‍ മോദി കാത്തുസൂക്ഷിക്കുന്ന ഈ കരുതലും സ്നേഹവും ഊഷ്മളതയും അന്യന്റെ ഉന്നമനത്തിനായുള്ള താല്പര്യവും ആണ് ദേവഗൗഡയെ ഇന്നും മോദിയെ കൂടുതല്‍ കൂടുതല്‍ സ്നേഹിക്കാന്‍ പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: