വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇസ്ലാമിക തീവ്രവാദികളുടെ രഹസ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മുന്‍ യുഎസ് സ്പീക്കര്‍ കെവിന് മക്കാര്‍ത്തി.അനധികൃത കുടിയേറ്റും ശക്തമാകുന്ന വേളയില്‍ ആക്രമണം നടത്താനാണ് ഇവരുടെ പദ്ധതിയെന്നും മക്കാര്‍ത്തി പറഞ്ഞു.
അമേരിക്കയുടെ അതിര്‍ത്തിയില്‍ ഈ വര്‍ഷം മാത്രം അത്തരം 160 തീവ്രവാദികളെ പിടികൂടി. സെപ്തംബറില്‍ മാത്രം 18 തീവ്രവാദികളെ അമേരിക്കന്‍ രഹസ്യപ്പൊലീസായ എഫ് ബിഐ പിടികൂടി.
കഴിഞ്ഞ വര്‍ഷം മാത്രം കുടിയേറിയ തീവ്രവാദികള്‍ കഴിഞ്ഞ ആറ് വര്‍ഷം കുടിയേറിയ തീവ്രവാദികളേക്കാള്‍ കൂടുതലാണ്. ഇസ്രയേല്‍-ഹമാസ് യുദ്ധം നടക്കുന്ന മധ്യേഷ്യയിലും യൂറോപ്പില്‍ നടക്കുന്ന ഇസ്ലാമിക കലാപങ്ങളും നോക്കിയാല്‍ അമേരിക്കയിലും ഇത്തരം തീവ്രവാദ രഹസ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടാകാം. എന്നാല്‍ ബൈഡന് സര്‍ക്കാരിന് ഇത് തടയാന്‍ കഴിയുന്നില്ലെന്നും മക്കാര്‍ത്തി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: