നാഗ്പൂർ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം ഭക്തർക്കായി ഉടൻ തുറക്കുമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ജനുവരി 22ന് ശ്രീരാമജന്മഭൂമി ക്ഷേത്രത്തില്‍ ശ്രീരാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ ഓരോ മനസിലും അയോധ്യ ഉണരണമെന്നും ശ്രീരാം ലല്ലയെ പ്രതിഷ്ഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുരക്ഷാകാരണങ്ങളും സൗകര്യങ്ങളിലും മറ്റുമുള്ള പ്രതിസന്ധികളും കൊണ്ട് ഈ ശുഭമുഹൂര്‍ത്തത്തില്‍ വളരെ കുറച്ച് ആളുകള്‍ക്കേ പങ്കെടുക്കാനാവുകയുള്ളൂ. ശ്രീരാമന് നമ്മുടെ ദേശീയാചരണത്തിന്റെ ആദരവിന്റെയും കര്‍ത്തവ്യപാലനത്തിന്റെയും കരുണയുടെയും സ്നേഹത്തിന്റെയും പ്രതീകമാണ്. അത്തരത്തിലുള്ള ഒരു അന്തരീക്ഷം എല്ലാ സ്ഥലങ്ങളില്‍ സൃഷ്ടിക്കണം. ഓരോ ഹൃദയത്തിലും ശ്രീരാമലല്ലയുടെ പ്രതിഷ്ഠ നടക്കണം. എല്ലായിടത്തും സ്നേഹത്തിന്റെയും സദ്ഭാവനയുടെയും അന്തരീക്ഷം ഉയര്‍ത്തി ചെറിയ ചെറിയ പരിപാടികള്‍ സംഘടിപ്പിക്കണം – ഡോ. മോഹൻ ഭാഗവത് പറഞ്ഞു.
ജനുവരി 14 ന് മകരസംക്രാന്തിക്ക് ശേഷം പ്രതിഷ്ഠ കർമ്മങ്ങൾ ആരംഭിക്കും. പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി പത്ത് ദിവസം പൂജാ കർമ്മങ്ങൾ ആചരിക്കാനും ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചിട്ടണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: