തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ആറാട്ട് ഇന്ന്. ഘോഷയാത്ര കടന്നുപോകുന്നതിനോടനുബന്ധിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ അഞ്ച് മണിക്കൂര്‍ നിര്‍ത്തിവയ്ക്കും.
തിങ്കളാഴ്ച വൈകുന്നേരം നാല് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് നിയന്ത്രണം. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്.
വിമാനത്താവളം സ്ഥാപിതമായ 1932 മുതല്‍ പിന്തുടരുന്ന രീതിയാണിത്. രാജഭരണ കാലത്താണ് വിമാനത്താവളം സ്ഥാപിക്കുന്നത്. വിമാനത്താവളത്തിലൂടെയാണ് ശ്രീപത്മനാഭ സ്വാമി ആറാട്ടിനായി ശംഖുംമുഖം കടപ്പുറത്തേക്ക് പോകുന്നത്. ഘോഷയാത്ര കടന്നു പോയി മടങ്ങും വരെയാണ് വിമാനത്തവളത്തില്‍ നിയന്ത്രണം.ശ്രീപത്മനാഭനില്‍ നിന്നാണ് തിരുവനന്തപുരം എന്ന പേര് തന്നെ ഉണ്ടാകുന്നത്.
എല്ലാ വര്‍ഷവും ആറാട്ട് ഘോഷയാത്രയുടെ സമയത്ത് വിമാനത്താവളത്തില്‍ ഇത്തരത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാറുണ്ട്. വര്‍ഷത്തില്‍ രണ്ട് തവണയാണ് ആറാട്ട് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: