കോഴിക്കോട്: ഐ ലീഗ് 2022-23 സീണണ്‍ കളറാക്കാന്‍ ഗോകുലം കേരള എഫ്സി സജ്ജമായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ട് തവണ ഐലീഗ് ചാമ്പ്യന്മാരായ ഗോകുലം എഫ്സി സീസണിലേക്കുള്ള ഹോം, എവേ ജഴ്സികള്‍ പ്രകാശനം ചെയ്തു. ചെയര്മാന് ഗോകുലം ഗോപാലന് ജഴ്സി അവതരിപ്പിച്ചു. ചടങ്ങില്‍ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനവും നടന്നു.
വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചെയര്മാന് വി.സി പ്രവീണ്‍, സിഇഒ ബി അശോക് കുമാര്‍, കെഡിഎഫ്എ സെക്രട്ടറി ഷാജേഷ് കുമാര്‍, കെആര്‍എസ് എംഡി എം.കെ. സിറാജ്, കോര്പ്പറേഷന് കായിക സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ സി. രേഖ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: