കണ്ണൂര്‍: യുവതീയുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കേരള നോളജ് എക്കോണമി മിഷന് പദ്ധതി അവതാളത്തില്‍.
2026നകം 20 ലക്ഷം തൊഴില്‍ അവസരം സൃഷ്ടിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പദ്ധതി വഴി സംസ്ഥാനത്ത് ആകെ നിയമനം നടന്നത് 6132 പേര്‍ക്ക് മാത്രം. കഴിഞ്ഞവര്‍ഷം ആരംഭിച്ച പദ്ധതി വേണ്ടത്ര ഫലപ്രാപ്തിയുണ്ടാക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ സമഗ്രമായി പരിഷ്കരിക്കാനുള്ള നീക്കത്തിലാണ്.
പദ്ധതി പരിഷ്കരിക്കുന്നതിന് മുന്നോടിയായി എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0 എന്ന പേരില്‍ പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഏകദിന യോഗം കഴിഞ്ഞദിവസം നടന്നു.
തൊഴില്‍ ഒഴിവ് അറിയിക്കാനും അപേക്ഷിക്കാനും ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ള്യുഎംഎസ്) എന്ന പേരില്‍ സജ്ജീകരിച്ചിട്ടുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് കേരള നോളജ് എക്കോണമി മിഷന്. ലോകത്തെവിടെയുമുള്ള തൊഴില്‍ അവസരങ്ങളും അനുയോജ്യരായ തൊഴിലാളികളും നൈപുണ്യ പരിശീലന ഏജന്‍സികളും കൂടിച്ചേരുന്ന ഇടമാണ് ഡിഡബ്ള്യുഎംഎസ്. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള തൊഴിലന്വേഷകരെയും ഡിഡബ്ള്യുഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കും. പ്ലസ് ടു, പ്രീഡിഗ്രി, ഐടിഐ, ഡിപ്ലോമ എന്നിവയോ അതിനു മുകളിലോ യോഗ്യതയുള്ളവരാണ് പേര് രജിസ്റ്റര്‍ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: