തിരുവനന്തപുരം: സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കി അയച്ച ബില്ലുകളില്‍ വ്യക്തത ലഭിച്ചാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.ബില്ലുകളില്‍ സര്‍ക്കാരിനോട് വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ പോരിനാണ് സര്‍ക്കാരിന് താത്പര്യമെങ്കില്‍ അതും സ്വാഗതം ചെയ്യുന്നതായി ഗവര്‍ണര്‍ പറഞ്ഞു.രാജ് ഭവനില്‍ ചെല്ലേണ്ടതില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് പ്രതികരിക്കുന്നില്ല.
രാജ്ഭവനോട് വഴക്കിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗവര്‍ണര്‍ നിയമിച്ച വൈസ് ചാന്‍സലര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് ഇത് കൊണ്ടാണ് എന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: