കൊട്ടിയം: കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന അംഗപരിമിതയായ വയോധികയെ കടത്തിക്കൊണ്ടു പോയി ഉപദ്രവിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കൊട്ടിയം പോലീസിനെതിരെ വിമര്‍ശനം. പരാതി നല്കി രണ്ടു ദിവസമായിട്ടും പോലീസ് കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് ആക്ഷേപം.
വൃദ്ധയെ ക്രൂരമായി ആക്രമിക്കുന്നതും പിന്നിട് എടുത്തുകൊണ്ടു പോകുന്നതും കടയിലെ നിരീക്ഷണ ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ വ്യക്തമാണ്. 20ന് പുലര്‍ച്ചെയായിരുന്നു സംഭവം. അടുത്ത ദിവസം തന്നെ ഇവരുടെ മകള്‍ കൊട്ടിയം സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടത്തിയില്ല.
സംഭവം പുറത്തായപ്പോഴാണ് കേസെടുക്കാന്‍ പോലും പോലീസ് തയാറായത്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്. റോഡരികില്‍ തലയ്ക്കു പരിക്കേറ്റ നിലയിലാണ് പുലര്‍ച്ചെ ഇവരെ കണ്ടെത്തിയത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മകളെത്തി ആശുപത്രിയില്‍ എത്തിച്ച ശേഷം കൊട്ടിയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും കൊട്ടിയം പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: