ന്യൂദല്‍ഹി: മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ തുടര്‍ന്ന് ഇന്‍ഡി സഖ്യത്തിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി.
അധ്യക്ഷന്‍ അഖിലേഷ് യാദവ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സീറ്റു ധാരണ ആയില്ലെങ്കില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ കാര്യവും പറഞ്ഞ് ഉത്തര്‍പ്രദേശിലേക്ക് കോണ്‍ഗ്രസ് വരേണ്ടതില്ലെന്ന് അഖിലേഷ് താക്കീത് നല്കി.
ജാതി സെന്‍സസിനെ പിന്തുണച്ചുള്ള കോണ്‍ഗ്രസിന്റെ നിലപാട് അത്ഭുതപ്പെടുത്തുന്നുവെന്നും അഖിലേഷ് യാദവ് പറഞ്ഞു. ജാതി സെന്‍സസുമായി ബന്ധപ്പെട്ട കണക്കുകള്‍ നല്‍കാത്തത് ഇതേ കോണ്‍ഗ്രസ് പാര്‍ട്ടിയായിരുന്നു. ഇപ്പോള്‍ എല്ലാവര്ക്കും മനസ്സിലായി, പിന്നാക്കക്കാരുടേയും വനവാസികളുടേയും പിന്തുണയില്ലാതെ ജയിക്കാന്‍ സാധിക്കില്ലെന്ന്.
ഇപ്പോള്‍ ജാതി സെന്‍സസ് വേണം എന്ന കോണ്‍ഗ്രസിന്റെ ആവശ്യം അത്ഭുതപ്പെടുത്തുന്നു. അവര്‍ തെരഞ്ഞു കൊണ്ടിരിക്കുന്ന വോട്ട് അവരുടെകൂടെ ഇല്ല എന്ന് കോണ്‍ഗ്രസിന് ബോധ്യപ്പെട്ടിരിക്കുന്നുവെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.
സീറ്റുവിഭജനത്തിനുള്ള ഇന്‍ഡി സഖ്യത്തിന്റെ നാലാംയോഗം, വേദിക്കാര്യത്തിലെ അഭിപ്രായ ഭിന്നതയടക്കമുള്ള കാരണങ്ങളാല്‍ വൈകുന്നതിനിടെയാണ് പുതിയ പ്രതിസന്ധി രൂപമെടുത്തിരിക്കുന്നത്. മധ്യപ്രദേശില്‍ സമാജ്വാദി പാര്‍ട്ടിക്ക് സീറ്റുനല്‍കാതെ ആംല ഒഴികെയുള്ള എല്ലായിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ് അഖിലേഷിനെ ചൊടിപ്പിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സീറ്റുധാരണയ്ക്ക് കോണ്‍ഗ്രസ് തയാറല്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സീറ്റുധാരണയ്ക്ക് ശ്രമിക്കേണ്ടതില്ലെന്നും ഇന്‍ഡി സഖ്യത്തിന്റെ യോഗത്തില്‍ പ്രതിനിധികളെ അയക്കില്ലെന്നും അഖിലേഷ് വ്യക്തമാക്കിയിരുന്നു.
ആറ് സീറ്റുകള്‍ നല്‍കാമെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്‍കിയിരുന്നുവെന്നാണ് അഖിലേഷ് യാദവ് പറയുന്നത്. എന്നാലിപ്പോള്‍ ഒന്നുപോലും നല്‍കിയില്ല. ഈ ആശയക്കുഴപ്പം തുടരുകയാണെങ്കില്‍ ഇന്‍ഡി സഖ്യത്തിന് ഒരുക്കിലും ബിജെപിയെ തോല് പ്പിക്കാ3 കഴിയില്ല. 2024ല്‍ വ
ലിയൊരു വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. ബിജെപി ഒരു വലിയപാര്‍ട്ടിയാണ്.
സംഘടിതമായ ഒന്നാണത്. അതുകൊണ്ട് തന്നെ ഇന്‍ഡി സഖ്യ ത്തിന് ഒരു മണ്ഡലത്തിലും ആശയക്കുഴപ്പമുണ്ടാകരുത്. ആശയക്കുഴപ്പത്തോടെയാണ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടുന്നതെങ്കില്‍ ഒരിക്കലും ജയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് ഇന്‍ഡി സഖ്യമെന്ന് മധ്യപ്രദേശിലുണ്ടായ സംഭവത്തിന് ശേഷം മാത്രമാണ് മനസിലായത്. ലോക്സഭാ തെരഞ്ഞെടുപ്പ് എത്തുമ്പോള്‍, അതേക്കുറിച്ച് നന്നായി ചിന്തിക്കും. അവിടെ ആര്‍ക്കൊക്കെയാണോ സീറ്റ് വേണ്ടത്, അവരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വളരെ വ്യത്യസ്തമായ വേദിയാവു മുണ്ടാവുകയെന്നും അഖിലേഷ് യാദവ് വിശദീകരിച്ചു.
ഉത്തര്‍പ്രദേശിനോട് അതിര്‍ത്തി പങ്കിടുന്ന മധ്യപ്രദേശിലെ മേഖലകളില്‍ സമാജ്വാദി പാര്‍ട്ടിക്ക് നിര്‍ണായക സ്വാധ്വീനമുണ്ട്. 2018ലെ തെരഞ്ഞെടുപ്പില്‍ ഛത്തര്‍പുരിലെ ബിജാവര്‍ സീറ്റില്‍ സമാജ്വാദി പാര്‍ട്ടിയാണ് വിജയിച്ചത്. ഒപ്പം ആറു സീറ്റുകളില്‍ രണ്ടാംസ്ഥാനത്തുമെത്തി. 2003ലെ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റും നേടിയിരുന്നു.
ഇത്രയധികം നേട്ടങ്ങളുണ്ടായിട്ടും ഇതെല്ലാം നിഷ്പ്രഭമാക്കി തങ്ങളുടെ സിറ്റിങ് സീറ്റായ ബിജാവറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെയാണ് സമാജ്വാദി പാര്‍ട്ടിക്ക് നിയന്ത്രണംവിട്ടത്. ഇതോടെ എല്ലാ സീറ്റിലും തങ്ങളുടെ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് സമാജ്വാദി പാര്‍ട്ടിയുടെ നീക്കം. അധികാരത്തിലെ എത്താനുള്ള സാധ്യതയാണ് കോണ്‍ഗ്രസ് ഇല്ലാതാക്കുന്നതെന്നും സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: