കോഴിക്കോട്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സര്‍ക്കുലര്‍ ക്ഷേത്രാചാരങ്ങള്ക്കെതിരും വിശ്വാസികളുടെ പ്രതിഷേധങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ളതുമാണെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി ആരോപിച്ചു. അധികാരം ഉപയോഗിച്ച് കമ്മ്യൂണിസ്റ്റുകാര്‍ ക്ഷേത്രങ്ങള്‍ തകര്ക്കുന്നതിനോടുള്ള പ്രതിഷേധം തടയുകയാണ് സര്‍ക്കുലര്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും സമിതി സംസ്ഥാന പ്രസിഡന്റ് എം. മോഹനന്, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ എന്നും നിലകൊണ്ടിട്ടുള്ളത് ഹൈന്ദവ സംഘടനകളും ഭക്തജനങ്ങളുടെ കൂട്ടായ്മകളുമാണ്. ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ബോര്‍ഡിന്റെ നടപടികളിലൊന്നും സുതാര്യത ഇല്ല. ദേവന്റെ സ്വത്തുവകകള്‍ ധൂര്‍ത്തടിച്ച് ഹിന്ദുവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡുകളോടും പ്രതിഷേധിക്കുന്നത് തടയാന്‍ സര്‍ക്കുലര്‍ കൊണ്ട് സാധിക്കില്ല. ക്ഷേത്ര സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മകളും സംഘടനകളും ക്ഷേത്രസന്നിധിയില്‍ നിലയുറപ്പിക്കുക തന്നെ ചെയ്യും. മറ്റ് മതസ്ഥര്‍ക്ക് അവരുടെ ആരാധനാലയങ്ങളില്‍ അവകാശം ഉള്ളതുപോലെ ഹിന്ദുവിന്റെ ആരാധനാലയങ്ങള്‍ ഹിന്ദു സമൂഹത്തിന് വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തയാറാവണം, പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: