പാലക്കാട്: ചെര്‍പ്പുളശ്ശേരി തൂതയില്‍ ക്ഷേത്രഭൂമി കൈയേറി സിപിഎം ഓഫീസിലേക്ക് വഴി നിര്‍മിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ സ്റ്റേ. ക്ഷേത്രത്തിന് സമീപത്തെ പാര്‍ട്ടി ഓഫീസിലേക്ക് മറ്റൊരു വഴിയുണ്ടായിട്ടും ക്ഷേത്രഭൂമി കൈയേറിയായിരുന്നു വഴിവെട്ടിയത്. ഭക്തര്‍ ക്ഷേത്രഭൂമി കയര്‍കെട്ടി വേര്‍തിരിക്കാന്‍ ശ്രമിച്ചെങ്കിലും സിപിഎമ്മുകാര്‍ ഇത് നശിപ്പിച്ചു. ഇതിനെതിരെ ക്ഷേത്ര രക്ഷാസമിതി ഹൈക്കോടതിയെ സമീപി
ക്കുകയായിരുന്നു.
ക്ഷേത്രഭൂമി സംരക്ഷിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ടെന്നും പാര്‍ട്ടിയുടെ ഓഫീസ് ഉദ്ഘാടനത്തിന് ക്ഷേത്ര ഭൂമി ഉപയോഗിക്കരുതെന്നും കോടതി നി
ര്‍ദേശിച്ചു. തൂത ഭഗവതി ക്ഷേത്രത്തിന് സമീപം സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച ഓഫീസിലേക്ക് വഴിയൊരുക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഭൂമി കൈയേറുകയായിരുന്നു. ക്ഷേത്രഭൂമിയിലൂടെ പാര്‍ട്ടി ഓഫീസിലേക്ക് വഴിവെട്ടിയതിന്റെ ചിത്രങ്ങള്‍ സഹിതമാണ് ക്ഷേത്രരക്ഷാ സമിതി കോടതിയെ സമീപിച്ചത്.
ഈ പശ്ചാത്തലത്തിലാണ് ഒരുകാരണവശാലും ക്ഷേത്രഭൂമിയിലൂടെ പാര്‍ട്ടി ഓഫീസിലേക്ക് യാത്രാ സൗകര്യം അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം കോടതി ഉത്തരവിട്ടത്.
പുതുതായി നിര്‍മിച്ച പാര്‍ട്ടി ഓഫീസ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇന്നലെ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്. ഇതിനെത്തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയും, പി. മമ്മിക്കുട്ടി എംഎല്‍എയും മറ്റും നേതാക്കളും മറ്റൊരു വഴിയിലൂടെ ഓഫീസിലെത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ഹൈക്കോടതി നിര്‍ദേശം കണക്കിലെടുത്ത് മലബാര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ചെര്‍പ്പുളശ്ശേരി പോലീസും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: