തിരുവനന്തപുരം: സിഎംആര്‍എല്ലുമായുളള ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനി എക്സാലോജിക് നികുതി അടച്ചെന്ന് സര്‍ക്കാര്‍. മാത്യു കുഴല്‍ നാടന്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
സിഎംആര്‍എല്ലില്‍ നിന്നും ലഭിച്ച 1.72 കോടി രൂപയ്ക്കും കര്‍ണാടകയില്‍ ഐജിഎസ് ടി അടച്ചെന്നാണ് കണ്ടത്തെലെന്ന് ധനവകുപ്പ് പറയുന്നു. മാസപ്പടി വിവാദത്തിന് മുന്നെ തന്നെ സിഎംആര്‍ല്ലുമായുള്ള ഇടപാട് നടന്നപ്പോള്‍ തന്നെ നികുതി അടച്ചെന്നാണ് റിപ്പോര്‍ട്ട്.
കര്‍ണ്ണാടകയില്‍ ഐജിഎസ് ടി അടച്ചത് സിഎംആര്‍എല്ലിന്റെ നികുതി രേഖകളിലുമുണ്ടെന്നാണ് വിവരം. എന്നാല്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ധനമന്ത്രി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ധനവകുപ്പ് തയാറല്ല.വിവരാവകാശനിയമപ്രകാരം ചോദ്യത്തിന് വീണാ വിജയന് എത്ര രൂപ ഐജിഎസ് ടി അടച്ചുവെന്ന മറുപടി നല്‍കാനാകില്ലെന്നായിരുന്നു നേരത്തേ നികുതി വകുപ്പ് മറുപടി നല്‍കിയത്.
വീണാ വിജയന്റെ കമ്പനി നികുതി അടച്ചിട്ടില്ലെന്നും ഇപ്പോള്‍ വിവാദമായപ്പോള്‍ നികുതി അടയ്ക്കാനുളള നീക്കം നടക്കുന്നുവെന്നും മാത്യു കുഴല്നാടന് ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് കരാര്‍ നല്കി സേവനം ഒന്നും ലഭ്യമാകാതെ ശശിധരന് കര്‍ത്തയുടെ ഉടമസ്ഥതയിലുളള സി എം ആര് എല്‍ കമ്പനി മാസപ്പടി നല്‍കിയത് കോഴയാണെന്നും മാത്യു കുഴല്നാടന് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: