മസ്കറ്റ് : ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ ഭാരത വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് ബിൻ സയീദ് ബാവീനുമായി കൂടിക്കാഴ്ച നടത്തി. ഒമാൻ തൊഴിൽ വകുപ്പ് മന്ത്രാലയത്തിലെ ഓഫീസിലാണ് ഇരു നേതാക്കൾ തമ്മിൽ ചർച്ച നടത്തിയത്.
ഒമാനും ഭാരതവും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം എടുത്ത് കാണിക്കുന്നതായിരുന്നു ഇരുവരുടെയും ഔദ്യോഗിക കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. തൊഴിൽ മേഖലയിൽ കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും പരിശോധിച്ചു.
കൂടാതെ തൊഴിൽ ബന്ധങ്ങൾ, തൊഴിലാളികളുടെ തൊഴിൽ നൈപുണ്യം ഉയർത്തുന്നതിനുള്ള മാർഗങ്ങൾ, ഒമാനിലെ ഭാരതീയ തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: