ഗഗൻയാൻ പരീക്ഷണ പറക്കൽ-ടിവി-ഡി1 ഫ്ലൈറ്റ് മിഷൻ ടെസ്റ്റ് നാളെ രാവിലെ 7.30-നാകും ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചുയരുക. ഗഗൻയാൻ ക്രൂ മോഡ്യൂൾ 17 കിലോമീറ്റർ ഉയരത്തിൽ എത്തിച്ച് മിഡ്-ഫ്ലയിറ്റ് ക്രൂ എസ്കേപ്പ് സിസ്റ്റം പരീക്ഷിക്കുന്നതാണ് ദൗത്യം.
പരീക്ഷണ പറക്കൽ വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ലൈവ് സ്ട്രീമിങ്ങ് നടത്തുമെന്ന് ഇസ്രോ അറിയിച്ചിട്ടുണ്ട്. ഐഎസ്ആർഒ വെബ്സൈറ്റ്, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ഗഗൻയാൻ പരീക്ഷണ പറക്കൽ ലൈവായി കാണാം. കൂടാതെ ഡിഡി നാഷണൽ ചാനലിലും തത്സമയം വീക്ഷിക്കാം.
ടിവി-ഡി1 പരീക്ഷണ പറക്കലിൽ, ക്രൂ മോഡ്യൂളിന്റെ അൺപ്രഷറൈസ്ഡ് വെർഷൻ വഹിക്കുന്നത് സിങ്കിൾ-സ്റ്റേജ് പ്രൊപ്പലന്റ്-ബേസ്ഡ് റോക്കറ്റാണ്. ബംഗാൾ ഉൾക്കടലിൽ പൊട്ടിത്തകരുന്ന ക്രൂ മോഡ്യൂൾ വീണ്ടെടുക്കാൻ നേവിയും സ്പേസ് ഏജൻസികളും പരിശീലനം നടത്തും. മൂന്നുപേരെ ബഹിരാകാശത്ത് എത്തിച്ച് മൂന്നുദിവസം അവിടെ താമസിപ്പിച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുക എന്നതാണ് ഗഗൻയാൻറെ ദൗത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: