ചെന്നൈ : നടിയും മുന്‍ എം.പിയുമായ ജയപ്രദയുടെ തടവ് ശിക്ഷ മദ്രാസ് ഹൈക്കോടതി ശരി വച്ചു.ജയപ്രദയുടെ ഉടമസ്ഥതയില്‍ ചെന്നൈയില്‍ പ്രവര്‍ത്തിച്ചിരുന്ന തിയേറ്ററിലെ തൊഴിലാളികളുടെ ഇ.എസ്.ഐ വിഹിതത്തില്‍ തട്ടിപ്പ് നടത്തിയ കേസിലാണ് വിധി.
ഇഎസ്ഐ കുടിശികയായി 36 ലക്ഷം രൂപയുണ്ടെന്ന് ബോര്‍ഡ് ചെന്നൈ എഗ്മോര്‍ കോടതിയെ അറിയിച്ചിരുന്നു. ജയപ്രദയ്ക്കും മൂന്ന് ബിസിനസ് പങ്കാളികള്‍ക്കും കോടതി ആറുമാസം തടവും 5000 രൂപ പിഴയുമാണ് വിധിച്ചത്. ഇതിനെതിരെ നടി നല്കിയ അപ്പീലാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. ചെന്നൈ എഗ്മോര്‍ കോടതിയില്‍ 15 ദിവസത്തിനകം നേരിട്ട് ഹാജരായി 20 ലക്ഷം രൂപ കെട്ടിവച്ചാല്‍ മാത്രം ജാമ്യം അനുവദിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയാണ് ജയപ്രദ രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് സമാജ്വാദി പാര്‍ട്ടിയിലൂടെ ഉത്തര്‍പ്രദേശില്‍ നിന്ന് ലോക്സഭയിലേക്കെത്തി.
ജയപ്രദ പിന്നീട് രാഷ്ട്രീയ ലോക് മഞ്ചിലും ആര്‍എല്‍ഡിയിലും അംഗമായി. ആര്‍എല്‍ഡി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ജയിക്കാനായില്ല. 2019ല്‍ ജയപ്രദ ബിജെപിയില്‍ അംഗമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: