ന്യൂദല്‍ഹി: ഇന്ത്യയില്‍ ‘പിക്സല്‍’ സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനവുമായ ഗൂഗിള്‍. ഇന്നാണ് ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടായത്. ഇത് ആഗോള ഉല്‍പ്പാദന കേന്ദ്രമാകാനുള്ള രാജ്യത്തിന്റെ അഭിലാഷങ്ങള്‍ക്ക് വലിയ ഉത്തേജനമാണ് നല്‍കുന്നത്.
ഗൂഗിള്‍ അതിന്റെ ഏറ്റവും പുതിയ പിക്സല്‍ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കി രണ്ടാഴ്ചയ്ക്ക് പിന്നിടുമ്പോഴാണ് ഈ പ്രഖ്യാപനം വരുന്നത്. പിക്സല്‍ 8 ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ഉപകരണമായിരിക്കുമെന്നും 2024ല്‍ ആദ്യഘട്ട ഫോണുകള്‍ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗൂഗിള്‍ ഡിവൈസസ് ആന്‍ഡ് സര്‍വീസസ് സീനിയര്‍ വൈസ് പ്രസിഡന്റ് റിക്ക് ഓസ്റ്റര്‍ലോ പറഞ്ഞു.
‘മെയ്ക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തില്‍ ഗൂഗിള്‍ ചേരുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്, കൂടാതെ രാജ്യത്ത് പിക്സല്‍ സ്മാര്‍ട്ട്ഫോണുകള്‍ പ്രാദേശികമായി നിര്‍മ്മിക്കാനുള്ള അവരുടെ പദ്ധതികളിലൂടെ ഇന്ത്യയുടെ വളര്‍ച്ചയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ഇന്ത്യന്‍ ഫാബില്‍ പിക്സല്‍ ഫോണുകള്‍ക്കായി ടെന്‍സര്‍ ചിപ്പുകള്‍ നിര്‍മ്മിക്കാന്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അവരുടെ സപ്ലൈ ചെയിന്‍ പങ്കാളികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഗിളിന്റെ എതിരാളിയായ ആപ്പിള്‍ ഇന്ത്യയില്‍ തങ്ങളുടെ മുന്‍നിര ഐഫോണ്‍ ഉപകരണങ്ങളുടെ പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: