വൈക്കം: വിശ്വാസപ്പെരുമയോടെ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായുള്ള പുള്ളിസന്ധ്യാവേലയുടെ കോപ്പുതൂക്കല്‍ നടന്നു. ക്ഷേത്ര കലവറയില്‍ നിറദീപം തെളിയിച്ച് വിഘ്നേശ്വരനെ സങ്കല്‍പ്പിച്ച് തൂശനിലയില്‍ പൂവന്‍പഴം സമര്‍പ്പിച്ച ശേഷമാണ് കോപ്പുതുക്കല്‍ നടത്തിയത്.
വൈക്കത്തഷ്ടമിക്കും സന്ധ്യാവേലക്കും മുന്നോടിയായായി ആചാര തനിമയോടെ ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങള്‍ക്ക് മുന്നോടിയായി നടത്തുന്ന ചടങ്ങാണ് കോപ്പുതൂക്കല്‍. വൈക്കത്തപ്പനും ഉപദേവതമാര്‍ക്കും വിശേഷാല്‍ വഴിപാട് നടത്തിയ ശേഷമാണ് ചടങ്ങ്. ദേവസ്വം ഭരണാധികാരിയായ ഡെപ്യൂട്ടി കമ്മിഷണര്‍ ബി. മുരാരി ബാബു ക്ഷേത്രത്തിലെ അടിയന്തരങ്ങള്‍ക്ക് ആവശ്യമായ സാധനങള് അളന്നു തൂക്കി അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ പി.എസ്. വിഷ്ണുവിനെ എല്‍പ്പിച്ചു. പ്രതീകാന്മകമായി മംഗള വസ്തുക്കളായ ചന്ദനവും മഞ്ഞളും അളന്ന് എല്‍പ്പിച്ചതോടെ ചടങ്ങുകള്‍ക്ക് വീഴ്ച വരാതെ നടത്തുന്നതിന് ക്ഷേത്ര കാര്യക്കാരനായ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എറ്റുവാങ്ങുന്നതായി വിശ്വാസം.
ചടങ്ങില്‍ അസിസ്റ്റന്റ്് കമ്മിഷണര്‍ കെ. ഇന്ദു കുമാരി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് നാരായണന് നായര്‍ ഓണട്ട്, ഭാരവാഹികളായ കെ. വി. രാജേന്ദ്രപ്രസാദ്, എസ്. ആനന്ദകുമാര്‍, വി.സി. സിജു, പി.എന്‍. മനോഹരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: