ബെംഗളൂരു: ബെംഗളൂരു സര്‍വകലാശാല നല്കിയ ഓണററി ഡോക്ടറേറ്റ് ടീം അംഗങ്ങള്‍ക്ക് സമര്‍പ്പിച്ച് ഇസ്രോ മേധാവി എസ്. സോമനാഥ്. ചന്ദ്രയാന്‍3, ആദിത്യ എല്‍1 എന്നീ ദൗത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്കാണ് അദ്ദേഹം ഡോക്ടറേറ്റ് സമര്‍പ്പിച്ചത്. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഐഎസ്ആര്‍ഒയുടെ നട്ടെല്ലാണ് ഓരോ ശാസ്ത്രജ്ഞനും. ഓരോ ശാസ്ത്രജ്ഞരോടും എഞ്ചിനീയര്‍മാരോടും സാങ്കേതിക വിദഗ്ധരോടും ഉള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അടയാളമായി ഡോക്ടറേറ്റിനെ കാണുന്നു. ഇന്ത്യയ ുടെ അഭിമാനം വാനോളം ഉയര്‍ത്തിയ നിങ്ങള്‍ക്കുള്ളതാണ് ഈ ബഹുമതിയെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലാണ് ഇസ്രോ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സോമനാഥ് കൂട്ടിച്ചേര്‍ത്തു.
ബഹിരാകാശ സാങ്കേതികവിദ്യ രാജ്യത്തെ യുവജനങ്ങളെ പ്രചോദിപ്പിക്കും. തദ്ദേശീയമായി വികസിപ്പിച്ച ചന്ദ്രയാന്‍-3 മികച്ച നേട്ടം കൈവരിച്ചത് ലോകത്ത് തന്നെ ഭാരതത്തിന്റെ യശസ് ഉയര്‍ത്തി. അതൊരു വലിയ നേട്ടം തന്നെയാണെന്നും ഇസ്രോ മേധാവി പറഞ്ഞു. ജോലി തിരക്കുകള്‍ക്കിടയില്‍ സോമനാഥിന് ബിരുദദാന ചടങ്ങിനെത്താന്‍ കഴിഞ്ഞിരുന്നില്ല. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: