ന്യൂദല്‍ഹി: പുഷ്പുള്‍ വന്ദേ ഭാരത് ട്രെയിനുകളെത്തുന്നു. നോണ്‍ എസി വന്ദേ ഭാരത് ട്രെയിനുകള്‍ ഉടന്‍ തന്നെ സര്‍വീസ് ആരംഭിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ പട്ന, മുംബൈ എന്നിവിടങ്ങളിലാകും പുഷ്പുള്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുകയെന്നാണ് വിവരം.
പുഷ്പുള്‍ മാതൃകയിലാതിനാല് തന്നെ ട്രെയിനുകള്‍ക്ക് കൂടുതല്‍ വേഗത കൈവരിക്കാനാകും. ഇതിന് പുറമേ സ്റ്റേഷനുകളില്‍ നിര്‍ത്തിയിടുന്ന സമയം കുറയ്ക്കാനും ട്രെയിനുകള്‍ക്കാകും. പട്ന, മുംബൈ എന്നിവിടങ്ങളലേക്കും ഒരു ട്രെയിന്‍ ദക്ഷിണേന്ത്യയ്ക്കും അനുവദിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
22 കോച്ചുകളാണ് നോണ്‍ എസി പുഷ്പുള്‍ ട്രെയിനിലുള്ളത്. 12 എണ്ണം സ്ലീപ്പര്‍, എട്ട് റിസര്‍വ്ഡ്, രണ്ട് ലഗേജ് വാനുകള്‍ എന്നിങ്ങനെ മൊത്തം 1,834 ബെര്‍ത്തുകളും സീറ്റുകളും ഉണ്ടായിരിക്കും. ഐസിഎഫില്‍ നിര്‍മ്മിച്ച ആദ്യ പുഷ് പുള്‍ ട്രെയിന്‍ ഒക്ടോബര്‍ 23ന് പുറത്തിറക്കും. സെന്‍ട്രല്‍ സോണിലെ ഇഗത്പുരി സെക്ഷനിലാകും ഇതിന്റെ ട്രയല്‍ റണ്‍ നടക്കുക. രണ്ടാമത്തേത് ഒക്ടോബര്‍ 30ന് പുറത്തിറങ്ങും. അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയില്‍ ട്രയല്‍ റണ്‍ നടത്തും.
സിസിടിവി നിരീക്ഷണ സംവിധാനം, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഇലക്ട്രോണിക് ഡെസ്റ്റിനേഷന്‍ ബോര്‍ഡ്, ഓരോ സീറ്റിലും മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, ദിവ്യാംഗര്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ട്രെയിനില്‍ സജ്ജമാക്കിയിട്ടുണ്ട്.സാധാരണ യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച യാത്രാനുഭവവും വേഗത്തിലുള്ള സേവനവും നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് റെയില്‍വേ അറിയിച്ചു. ട്രെയിനിന്റെ രണ്ടറ്റത്തുമുള്ള രണ്ട് ലോക്കോമോട്ടീവുകള്‍ ഒരേ സമയം ഒരു െ്രെഡവര്‍ നിയന്ത്രിക്കുന്ന പുഷ്പുള്‍ ട്രെയിനുകള്‍ രാജ്യത്ത് വമ്പന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിലാണ് റെയില്‍വേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: