തിരുവനന്തപുരം: രാമായണവും ഭാഗവതവും വായിപ്പിക്കാന്‍ എല്ലാവരേയും ചെറുപ്പം മുതല്‍ പരിശീലിപ്പിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്. അതില്‍ ജാതിയും മതവും ഒന്നും നേക്കേണ്ട. എല്ലാവരും വായിക്കണം. സാഹിത്യപരമായും ആദ്ധ്യാത്മിത പരമായും ഉയര്‍ന്ന നിലവാരമുള്ള അത്തരം പുസ്തകങ്ങള്‍ വായിക്കുകയാണ് ഇന്നത്തെ ഭീതിജനകമായ സാഹചര്യത്തെ മറികടക്കാന്‍ നല്ലത്. ഡോ. ഗോവിന്ദ് ടന്ഡന് എഴുതി എന്‍. വി. രവീന്ദ്രനാഥന്‍ നായര്‍ പരിഭാഷപ്പെടുത്തിയ ‘ശ്രേഷ്ഠ ജീവിതം‘ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണ്ടു കാലത്ത് വീടുകളില്‍ സന്ധ്യാനാമം ജപിക്കുന്ന ശീലമുണ്ടായിരുന്നു. നമ്മുടെ സംസ്ക്കാരത്തിലേക്കും ജിവിതത്തിലേക്കും പുതുതലമുറയെകൊണ്ടുവരാന് അടിസ്ഥാനപരമായി ചെയ്യേണ്ടത് അത്തരം വായനയിലേക്കുള്ള തിരിച്ചുപോക്കാണ്. അടൂര്‍ പറഞ്ഞു.
ലക്ഷമിഭായി നാലപ്പാട്ട് പുസ്തകം സ്വീകരിച്ചു. ഡോ.എന്‍. ഗോപാലകൃഷ്ണന് നായര്‍ അധ്യക്ഷം വഹിച്ചു. സി റഹിം പുസ്തക പരിചയം നടത്തി. കെ സുരേഷ് കുമാര്‍, അനില്മംഗലത്ത്, കെ ജി അജിത്കുമാര്‍, ജയിംസ് സുസാരം, ടി ആര് സദാശിവന് നായര്‍, അഡ്വ മനോജ് നായര്‍ എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: