ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം മിസോറാമിലെ ഐസ്വാളില് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപിയില്‍ കുടുംബവാഴ്ചയുണ്ടെന്ന ആരോപണം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. പക്ഷെ കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയുണ്ടെന്ന് ശശി തരൂര്‍ എംപി പ്രസംഗിച്ചതോടെ രാഹുല്‍ ഗാന്ധി പ്രതിക്കൂട്ടിലായി.
#WATCH | Mizoram: In Aizawl, Congress MP Rahul Gandhi says, "What is exactly the son of Amit Shah doing? What does Rajnath Singh's son do?…last I heard, Amit Shah's son is running Indian cricket…many of their (BJP) children like Anurag Thakur, are dynasties" pic.twitter.com/dI6vi21vaZ
— ANI (@ANI) October 17, 2023
മിസോറാമില്‍ നടത്തിയ പ്രസംഗത്തില്‍ രാജ് നാഥ് സിങ്ങിനും അമിത് ഷായ്ക്കും എതിരെയാണ് രാഹുല്‍ ഗാന്ധി കുടുംബവാഴ്ച ആരോപണം ഉന്നയിക്കാന്‍ നോക്കിയത്. “എന്താണ് രാജ് നാഥ് സിങ്ങിന്റെ മകന് ചെയ്യുന്നത്. അമിത് ഷായുടെ മകനല്ലേ ഇന്ത്യന്‍ ക്രിക്കറ്റ് നോക്കി നടത്തുന്നത്…അനുരാഗ് താക്കൂര്‍ പോലെ ബിജെപിയിലെ പല മക്കളും അധികാരത്തിലുണ്ടെന്നും ഇത് കുടുംബവാഴ്ചയാണ്.” – ഇതായിരുന്നു രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ബിജെപി എന്ന മഹാസാഗരത്തിലെ ചെറിയ കാര്യങ്ങള്‍ എടുത്തിട്ടാണ് രാഹുല്‍ ഗാന്ധി ബിജെപിയില്‍ കുടുംബവാഴ്ചയെന്ന ആരോപണം ഉയര്‍ത്താന്‍ നോക്കിയത്. രാഹുലിന്റെ ഈ കാപട്യത്തിന് അപ്പോള്‍ തന്നെ കോണ്‍ഗ്രസിനുള്ളില്‍ നിന്നും അടി കിട്ടുകയായിരുന്നു.
പക്ഷെ മണിക്കൂറുകള്‍ കഴിഞ്ഞില്ല. ശശി തരൂര്‍ തന്നെ തിരുവനന്തപുരത്ത് രാഹുല്‍ ഗാന്ധിയെ പ്രതിരോധത്തിലാക്കി. കോണ്‍ഗ്രസിലാണ് കുടുംബവാഴ്ചയുള്ളതെന്ന് പ്രസ്താവിച്ച ശശി തരൂര്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഒന്നുകില്‍ ഖാര്ഗേയെയോ അല്ലെങ്കില്‍ രാഹുല്‍ ഗാന്ധിയെയോ പ്രതിപക്ഷം തീരുമാനിക്കും എന്നും പറഞ്ഞു. ഇതോടെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി മാത്രം എന്ന സോണിയയുടെ സ്വപ്നവും ഉടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: