കൊച്ചി: വാഹനാപകട നഷ്ടപരിഹാര തുകയില്‍നിന്ന് ഈടാക്കിയ ആദായനികുതി തിരികെ നല്‍കണമെന്ന് ഹൈകോടതി. ആദായ നികുതി ദായകരല്ലാത്തവര്ക്ക് ആദായ നികുതി നല്കാന് ബാധ്യതയില്ലെന്ന് വിലയിരുത്തിയാണ് ഈടാക്കിയ തുക മടക്കിനല്കാന് ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് ആദായ നികുതി വകുപ്പിന് നിര്‍ദേശം നല്‍കിയത്.
ഹരജിക്കാര്‍ക്ക് അനുവദിച്ച തുകയില്‍നിന്ന് 5.68 ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് കമ്പനി ടി.ഡി.എസായി പിടിച്ച് ആദായ നികുതി വകുപ്പില്‍ അടച്ചത്. വാഹനാപകട കേസുകളില്‍ കോടതി അനുവദിക്കുന്ന നഷ്ടപരിഹാര തുകയില്‍നിന്ന് ടി.ഡി.എസ് നല്കാന് ബന്ധുക്കള്‍ക്ക് ബാധ്യതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ എം.എ.സി.ടി കോടതി അനുവദിച്ച നഷ്ടപരിഹാര തുകയില്‍നിന്ന് ടി.ഡി.എസ് പിടിച്ചതിനെതിരെ കോതമംഗലം സ്വദേശിനി മാലിനിയും മക്കളും നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: