കൈറോ :പടിഞ്ഞാറന്‍ തുര്‍ക്കിയിലെ പുരാതന നഗരമായ ഐസനോയിയില് പ്രവര്‍ത്തിക്കുന്ന പുരാവസ്തു ഗവേഷകര്‍ 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നേരത്തെ കുഴിച്ചെടുത്തിരുന്നു. വാസനതൈലം,സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ആഭരണങ്ങള്‍ എന്നിവ വില്‍ക്കുന്ന ഒരു കടയാണ് കണ്ടെത്തിയതെന്നാണ് ഗവേഷകരുടെ നിഗമനം.നെക്ലേസുകളില്‍ നിന്നും ഹെയര്‍പിന്നുകളില്‍ നിന്നുമുള്ള നിരവധി മുത്തുകളും കണ്ടെത്തി.
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്കുള്ള റോമന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിന്റെ അവശിഷ്ടങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകളിലുളളത്. ഈ കണ്ടെത്തല്‍ റോമന്‍ സ്ത്രീകളുടെ സൗന്ദര്യ രീതികളെ കുറിച്ച് പുതിയ വിവരങ്ങളിലേക്ക് വെളിച്ചം വീശുന്നു.
ഈ പശ്ചാത്തലത്തിലാണ് ഓസ്ട്രിയയിലെ വിയന്ന സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷക ക്രിസ്റ്റ്യാന കോഹ്ലറുടെ നേതൃത്വത്തിലുള്ള സംഘം ഈജിപ്തിലെ ആദ്യത്തെ വനിതാ ഫറവോയായ മെററ്റ്-നീത്ത് രാജ്ഞിയുടെ ശവകുടീരം പര്യവേക്ഷണം ചെയ്തപ്പോള്‍ 5,000 വര്‍ഷം പഴക്കമുള്ള വീഞ്ഞ് നിറച്ച ഭരണികള്‍ കണ്ടെത്തിയത് . ഭദ്രമായി മുദ്ര വച്ച നിലയിലായിരുന്നു ഈ ഭരണികള്‍.
ജര്‍മ്മന്‍, ഓസ്ട്രിയന്‍ ഗവേഷകരുടെ സംഘമാണ് മെററ്റ്-നീത്ത് രാജ്ഞിയുടെ ശവകുടീരത്തില്‍ ഖനനം നടത്തിയത്. പുതിയ കണ്ടെത്തല്‍ മെററ്റ്-നീത്ത് രാജ്ഞിയെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതയിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാണ്.
വിയന്ന സര്‍വകലാശാല നല്കുന്ന വിവരമനുസരിച്ച് നൂറുകണക്കിന് വലിയ വൈന്‍ ഭരണികള്‍ ഉള്‍പ്പെടെ ഗണ്യമായ അളവില്‍ നിരവധി
വസ്തുക്കള്‍ കണ്ടെത്തി. അവയില്‍ ചിലത് ഇപ്പോഴും അവയുടെ യഥാര്‍ത്ഥ രൂപത്തില്‍ തന്നെയാണ്. 5000 വര്‍ഷം പഴക്കമുള്ള വീഞ്ഞിന്റെ അവശിഷ്ടങ്ങള്‍ അവയിലുണ്ടായിരുന്നു.
ട്രഷറി ഉള്‍പ്പെടെയുള്ള സുപ്രധാന സര്‍ക്കാര്‍ വകുപ്പുകളുടെ ചുമതല മെററ്റ്-നീത്ത് രാജ്ഞി വഹിച്ചിരുന്നതായി സാക്ഷ്യപ്പെടുത്തുന്ന ശിലാലിഖിതങ്ങളും കണ്ടുകിട്ടി.
ഈജിപ്തിലെ ആദ്യത്തെ രാജകീയ ശ്മശാനമായ അബിഡോസില്‍ സ്വന്തമായി ഒരു ഭീമാകാരമായ ശവകുടീരം ഉണ്ടായിരുന്ന ഒരേയൊരു സ്ത്രീയായിരുന്നു മെററ്റ്-നീത്ത് രാജ്ഞി. അവരുടെ കാലഘട്ടത്തിലെ ഏറ്റവും ശക്തയായ സ്ത്രീ ആയതുകൊണ്ടാകും അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: