ഇംഫാൽ: മണിപ്പൂർ ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി റിട്ട. ജുഡീഷ്യൽ ഓഫീസർ ഗോൽമി ഗൈഫുൽഷില്ലു കബായിയെ നിയമിച്ചു. വനവാസി വിഭാഗമായ നാഗാ വിഭാഗത്തിൽപ്പെട്ടയാളാണ് ഇവർ. തിങ്കളാഴ്ച സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് സൂചന.
മണിപ്പൂർ ഹൈക്കോടതിയുടെ ആദ്യ വനിതാ രജിസ്ട്രാറും രജിസ്ട്രാർ ജനറലും കൂടിയാണ് കബുയി. 1995-ൽ മണിപ്പൂർ ജുഡീഷ്യൽ സർവീസിലെ ഗ്രേഡ് III ഓഫീസറായി ജോലിയിൽ പ്രവേശിച്ച അവർ ഈ വർഷം മാർച്ചിൽ ഹൈക്കോടതി രജിസ്ട്രാർ ജനറലായി വിരമിച്ചു. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലായിരുന്നു വിദ്യാഭ്യാസ കാലഘട്ടം മുഴുവനും.
ലിംഗപരമായ വിള്ളലുകൾ കുറയ്ക്കുന്നതിന് പുറമേ നിയമനിർമ്മാണത്തിന്റെ ഉയർന്ന തലങ്ങളിലേക്ക് സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരും എത്തിപ്പെടുന്നതിന്റെ ഉദാഹരണമാണ് ഇത്. പാർശ്വവത്കരിക്കപ്പെട്ടവർ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: