ഇതിഹാസ താരം മമ്മൂട്ടിക്ക് ഓസ്ട്രേലിയൻ ദേശീയ പാർലമെന്റിൽ ആദരവ്. കാൻബറയിലെ ഓസ്ട്രേലിയൻ ദേശീയ പാർലമെന്റിലെ പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ എന്ന സംഘാടകരുടെ നേതൃത്വത്തിലാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. മമ്മൂട്ടിയുടെ മുഖ ചിത്രത്തോട് കൂടി പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകളാണ് പ്രദർശിപ്പിച്ചത്. ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെയാണ് ഉദ്ഘാടനം പാർലമെന്റ് ഹൗസ് ഹാളിൽ നടന്നത്.
ആദ്യ സ്റ്റാമ്പ് ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറയ്ക്കു കൈമാറി. പ്രധാനമന്ത്രി ആന്റണി ആൽബനീസിയുടെ പ്രതിനിധിയും പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഡോ ആൻഡ്രൂ ചാൾട്ടൻ എം.പിയാണ് പ്രകാശനം ചെയ്തത്.
ചടങ്ങിന് ആശംസകളറിയിച്ചികൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആൻഡ്രൂ ചാൾട്ടൻ വായിച്ചു. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര-വാണിജ്യ-സാംസ്കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനു ഓസ്ട്രേലിയൻ ദേശീയ പാർലമെന്റിലെ എം.പി മാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സമിതി ആണ് ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’.ഇന്ത്യൻ സാംസ്കാരികതയുടെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്ന് ഡോ. ആൻഡ്രൂ ചാൾട്ടൻ എം.പി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: