വാട്സ്ആപ്പ് ചാനല്‍ ആരംഭിച്ച് യുജിസി. പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇനി വിദ്യാര്‍ഥികള്‍ക്ക് എളുപ്പത്തില്‍ അറിയാന്‍ സാധിക്കും. പരീക്ഷ, ഗവേഷണം, അധ്യാപനം തുടങ്ങി ഉന്നത പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മെച്ചപ്പെട്ട ആശയവിനിമയം സാധ്യമാക്കാനാണ് ചാനല്‍ ആരംഭിച്ചിരിക്കുന്നത്.
പഠനവമായി ബന്ധപ്പെട്ട് വിവിധ കാര്യങ്ങള്‍ ഉടന്‍ തന്നെ വിദ്യാര്‍ഥികള്‍ അടക്കം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ലക്ഷ്യമിട്ടാണ് യുജിസി ചാനല്‍ തുടങ്ങിയത്. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകള്‍ ഉടന്‍ തന്നെ അറിയിക്കാന്‍ കഴിയുംവിധമാണ് ക്രമീകരണം. ഡിജിറ്റല്‍ ഡിവൈഡ് കുറയ്‌ക്കാന്‍ ലക്ഷ്യമിട്ടാണ് ചാനല്‍ തുടങ്ങിയതെന്ന് യുജിസി അറിയിച്ചു. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ അറിയാന്‍ വാട്‌സ്ആപ്പ് ചാനലില്‍ ചേരാന്‍ എക്‌സിലൂടെ യുജിസി അഭ്യര്‍ഥിച്ചു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ നിര്‍ണായക വിവരങ്ങളിലേക്കുള്ള പ്രവേശനം എല്ലാവര്‍ക്കും ഒരേ രീതിയില്‍ ലഭ്യമാക്കുന്നതിനുള്ള അവസരമാണ് ഇത് വഴി നല്‍കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മറ്റുള്ളവര്‍ എന്നിവരുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പങ്കാളികള്‍ക്ക് അവരുടെ വിരല്‍ത്തുമ്പില്‍ ആധികാരികവും കാലികവുമായ വിവരങ്ങള്‍ അനായാസമായി ആക്‌സസ് ചെയ്യാന്‍ കഴിയുന്നു. യുജിസിയുടെ വാട്സ്ആപ്പ് ചാനലിൽ ചേരുന്നതിനായി https://whatsapp.com/channel/0029VaCh6c50gcfMkcXzgq1w എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: