വയനാട്: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മുക്കം സ്വദേശി കെകെ ഷർഹാനാണ് പിടിയിലായത്. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ചാണ് പ്രതി പിടിയിലായത്.
ബെംഗളൂരുവിൽ നിന്ന് എത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കടത്താൻ ശ്രമം നടത്തിയത്. എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: