കോഴിക്കോട്: ബസുകൾക്കിടയിൽപ്പെട്ട് ദമ്പതികൾക്ക് ദാരുണാന്ത്യം സംഭവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ബസ് ഡ്രൈവർ അഖിൽ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് അറസ്റ്റ് ചെയ്തത്. ബസ് ഡ്രൈവർ അഖിൽ കുമാറിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസ് എടുത്തിരിക്കുന്നത്. ബസ് ഉടമയ്ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.
കക്കോട് സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ട് ബസുകൾക്കിടയിൽപ്പെട്ടാണ് മരിച്ചത്. ബസിന് പിന്നിൽ ഇടിച്ച സ്കൂട്ടറിൽ മറ്റൊരു ബസ് വന്നിടിക്കുകയായിരുന്നു. മലാപ്പറമ്പിന് സമീപം വേങ്ങരയിലായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: