പത്തനാപുരം: ശക്തമായ മഴയില്‍ പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ പത്തുപറ പാലത്തിലെ കൈവരികള്‍ തകര്‍ന്നു. ഔദ്യോഗിക ഉദ്ഘാടനം കഴിയാത്ത പാലത്തിന്റെ കൈവരികള്‍ തകര്‍ന്നത് നിര്‍മാണത്തിലെ അശാസ്ത്രീയതയാണന്ന് പ്രദേശവാസികള്‍ പറഞ്ഞു.
എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരുകോടി 20 ലക്ഷം രൂപ ചെലവഴിച്ചാണ് പത്തുപറയില്‍ പാലം നിര്‍മിച്ചത്. പിറവന്തൂര്‍ ഗ്രാമ പഞ്ചായത്തിലെ വന്മള വാര്‍ഡിലെ അന്‍പതോളം കുടുംബങ്ങള്‍ ആറിന് മറുകരയിലാണ് താമസം ഇവരെ വാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനാണ് പാലം യാഥാര്‍ത്ഥ്യമാക്കിയത്.
പ്രദേശവാസികളുടെ നീണ്ടനാളത്തെ ആഗ്രഹമായിരുന്നു പത്തുപറപാലം. എന്നാല്‍, ആറിന്റെ ഒഴുക്കോ ഗതിയോ അറിയാത്ത ഉദ്യോഗസ്ഥര്‍ ആറ് അടി ഉയരം വരേണ്ട പാലം മൂന്ന് അടി ഉയരത്തില്‍ നിര്‍മിച്ചതാണ് കൈവരികള്‍ തകരാന്‍ പ്രധാന കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം കറവൂര്‍, ചെമ്പനരുവിഭാഗത്ത് അതിശക്തമായ മഴപെയ്തിരുന്നു. ഇതുമൂലം ഉണ്ടായ മലവെള്ളപ്പാച്ചിലാണ് പാലത്തിന്റെ കൈവരികള്‍ തകര്‍ത്തത്. മഴവെള്ളപ്പാച്ചിലില്‍ കൂറ്റന്‍ തടികള്‍ വന്ന് തൂണിന് കുറുകെ തടഞ്ഞുനിന്ന് ഒഴുക്ക് വര്‍ധിക്കുന്നതനുസരിച്ച് കൈവ
രികളും തകരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: